Kerala News

കുടിവെള്ളം മുട്ടിയെന്ന് വീട്ടുടമ;വയനാട് തവിഞ്ഞാലിൽ പുലി വീണത് വീട്ടിലെ കിണറ്റിൽ

  • 7th October 2022
  • 0 Comments

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളി പുലി കിണറ്റിൽ വീണു. മുത്തേടത്ത് ജോസിൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി അകപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് പുലി അകപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോഴാണ് പുലിയെ കണ്ടത്. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്. വനപാലകരെത്തി പുലിയെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം പുലി […]

Kerala News

ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം;സ്വാഭാവിക ഇരതേടൽ അസാധ്യം

  • 5th October 2022
  • 0 Comments

ഇടുക്കി രാജമലയിൽ ജനവാസ മേഖവലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്. വനംവകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച ശക്തി കുറവുണ്ട്. അതിനാല്‍ സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല.ആരോഗ്യപരിശോധനയിലാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ […]

Kerala

പത്തനംതിട്ട ജനവാസ മേഖലയിലിൽ കടുവയിറങ്ങി; പോത്തിനെ ആക്രമിച്ചു കൊന്നു

  • 21st September 2022
  • 0 Comments

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നു. വടശ്ശേരിക്കരയിൽ തെക്കുംമല സ്വദേശി ആൽബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ ആക്രമിച്ചത്. രാവിലെ ആറര മണിയോടയായിരുന്നു സംഭവം. പോത്തിനെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു.

Kerala News

വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍

  • 20th July 2022
  • 0 Comments

മാസങ്ങളായി വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഏദന്‍വാലി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. 14 വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ തൊഴിലെടുക്കുന്ന വാകേരി ഏദന്‍വാലി എസ്റ്റേറ്റിലെ വളര്‍ത്തുനായയെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. ഇതോടെ എസ്റ്റേറ്റിലെ തൊഴിലാളികലും നാട്ടുകാരും ഭിതിയിലായിരുന്നു. നായയെ ആക്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ എസ്റ്റേറ്റില്‍ ഒരു മാനിനെ കൊന്നിടുകയും […]

Kerala News

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; വളര്‍ത്തുനായയെ കൊന്നു

  • 14th July 2022
  • 0 Comments

വയനാട് ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചുകൊന്നു. കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇവിടെ കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. സ്റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികള്‍ക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികള്‍ പിന്നീട് കണ്ടെടുത്തിരുന്നു.

Kerala News

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്; ജനവാസ മേഖലയിൽ നിന്നും ഇന്നലെ പരിക്കുകളോടെ പിടികൂടിയ പുലി ചത്തു

  • 30th December 2021
  • 0 Comments

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയിൽ നിന്നും പരിക്കുകളോടെ പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ പുലിയുടെ ഇടത് കാലിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദീർഘകാലമായി ശരീരത്തിലുണ്ടായിരുന്ന മുള്ള് തറച്ചുള്ള മുറിവ് പഴുത്ത് ആരോഗ്യനില മോശമായിരുന്നു.കഴിഞ്ഞദിവസം വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലിവനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി.റാന്നി ഫോറസ്റ്റ് ഓഫീസിലേക്ക് […]

Kerala News

ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി; ഒരു വയസില്‍ താഴെ പ്രായമെന്ന് പ്രാഥമിക നിഗമനം

  • 29th December 2021
  • 0 Comments

പത്തനംതിട്ടയിലെ ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ഒരു വയസില്‍ താഴെ പ്രായമുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം. ആട്ടിന്‍ കൂടിന് സമീപം അവശനിലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം വലവിരിച്ച് പുലിയെ പിടികൂടുകയായിരുന്നു. പുലി ആരെയും ആക്രമിക്കകയോ മറ്റ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയോ […]

Kerala News

വനംവകുപ്പ് ജീവനക്കാരുമായി ഉണ്ടായ ഉന്തും തള്ളും;മാനന്തവാടി നഗരസഭാ കൗൺസിലർക്കെതിരെ കേസ്;ഇന്നും കടുവയുടെ കാൽപ്പാടുകൾ

  • 18th December 2021
  • 0 Comments

വയനാട് കുറുക്കന്‍മൂലയിലെ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ വനം വകുപ്പ് ജീവനക്കാരുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസ്. കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെയാണ്ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി . ജീവനക്കാരെ മര്‍ദ്ദിച്ചു, ഔദ്യോഗിക ജോലിക്ക് തടസ്സമുണ്ടായി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഗാര്‍ഡന്‍ നരേന്ദ്ര ബാബു ആണ് പരാതി നല്‍കിയത്. തര്‍ക്കത്തിനിടെ വനംവകുപ്പ് ജീവനക്കാരന്‍ […]

Kerala News

കൂട്ടില്‍കുടുങ്ങാതെ, ആനകളുടെ കാവലും മറികടന്ന് കടുവ;18 ദിവസമായിട്ടും പിടികൂടാനായില്ല നാട്ടുകാരുടെ പ്രതിഷേധം ഉന്തുംതള്ളും

  • 17th December 2021
  • 0 Comments

വയനാട് കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയെത്തുവെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവേ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോള്‍ വേണ്ടരീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കും വനപാലകര്‍ക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. രാത്രിയില്‍ തിരച്ചില്‍ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നാണ് […]

Kerala News

കുറുക്കൻമൂലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയുടെ ചിത്രം പുറത്ത് വിട്ട് വനം വകുപ്പ്;വ്യാപക തെരച്ചിൽ;കഴുത്തിൽ ആഴത്തിൽ മുറിവ്, പുതിയ കാല്‍പ്പാടുകള്‍

  • 15th December 2021
  • 0 Comments

മാനന്തവാടി കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി.കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.അതേസമയം ഭീതിയിലാഴ്ത്തിയാ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവിട്ടത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവയുള്ളത് . കുറുക്കൻമൂലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ഇതുവരെ 15 ഓളം മൃഗങ്ങളെയാണ് കൊന്നത്. മുറിവേറ്റ കടുവ കാട്ടിൽ ഇരതേടാൻ കഴിയാതെ നാട്ടിലേക്ക് ഇറങ്ങിയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം. […]

error: Protected Content !!