National News

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ വൈ​കി​; തിരുപ്പതി ആശുപത്രിയിൽ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു;

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​തി​യി​ലു​ള്ള റു​യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ അ​ഞ്ച് മി​നി​റ്റ് വൈ​കി​യ​താ​ണ് ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ വൈ​കി​യ​തു​മൂ​ലം മ​ർ​ദ്ദം കു​റ​ഞ്ഞ​താ​ണ് രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് ചിറ്റൂർ കളക്ടർ വ്യക്തമാക്കുന്നു. ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോ​ഗികളാണ് മരിച്ചത്. മുപ്പതോളം ഡോക്ടർമാർ ഐസിയുവിലേക്ക് ഈ സമയം എത്തിയെങ്കിലും രോ​ഗികളുടെ ജീവൻ രക്ഷിക്കാനായില്ല. […]

error: Protected Content !!