സി സി ടി വി ദൃശ്യങ്ങൾ കുടുക്കി മാക്സിയിട്ടോടി കള്ളൻ വളഞ്ഞിട്ട് പിടിച്ച് പോലീസ്
കോട്ടയത്ത് മാതാപിതാക്കള്‍ തനിച്ചുതാമസിക്കുന്ന വീട്ടിൽ മോഷണ ശ്രമം സിസിടിവിയില്‍ കണ്ട മകള്‍ കള്ളനെ കുടുക്കി.കീഴൂരിലെ വീട്ടില്‍ നടന്ന മോഷണശ്രമം മകള്‍ സി.സി.ടി.വി.യില്‍ കണ്ട് അയല്‍വാസിയെ വിവരം പറഞ്ഞതോടെ അയല്‍വാസി പോലീസില്‍ അറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനാണ് (32) പിടിയിലായത്.വെള്ളൂർ കീഴൂർ ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചിരിൽ മാത്യുവിന്‍റെ വീട്ടിന് മുകളിലാണ് കള്ളൻ കയറിയത്. പാലായിലെ വീട്ടിലിരുന്ന് മാത്യുവിന്‍റെ മകൾ സോണിയ […]






