‘ദ് കേരള സ്റ്റോറി’ക്ക് നികുതി ഇളവു നൽകി മധ്യപ്രദേശ് സർക്കാർ
മധ്യപ്രദേശ്∙ ‘ദ് കേരള സ്റ്റോറ്റി’ക്ക് നികുതി ഇളവുനല്‍കി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങ് ചൗഹാനാണ് ഇളവ് പ്രഖ്യാപിച്ചത്. അദ്ദേഹം തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. ട്വിറ്റർ പോസ്റ്റിർ ഇങ്ങനെ: ‘ഭീകരപ്രവർത്തനം തുറന്നുകാട്ടുന്നതാണ് സിനിമ. ഇത് എല്ലാത്തരം ആളുകളും കാണണം. ഇതിനായാണ് നികുതിയിളവ് പ്രഖ്യാപിച്ചത്’- ശിവ്‌രാജ് സിങ്ങ് ചൗഹാൻ പറഞ്ഞു. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ സമയം ‘ദ് കേരള സ്റ്റോറി’ കേരളത്തിൽ 20 തിയറ്ററുകളിലാണ് […]
