തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. തമിഴൻ ടിവി റിപ്പോർട്ടർ ജി. മോസസിനെയാണ്(26) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തു സംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയ്ക്ക് സമീപം കുൻഡ്രത്തൂരിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത് മോസസ് ചോദ്യം ചെയ്തതാണ് കൊലക്ക് കാരണമായത്. സോമംഗലം, നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മോസസ്. മോസസിന്‍റെ പിതാവ് ജ്ഞാനരാജ് മാലൈ തമിഴകം എന്ന പത്രത്തിലെ റിപ്പോര്‍ട്ടറാണ്.

വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു; ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

  • 6th November 2020
  • 0 Comments

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് […]

National

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു

  • 27th June 2020
  • 0 Comments

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു. ചെയ്യൂർ മണ്ഡലം എം.എൽ.എ, ആർ.ടി അരസുവിനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എൽ.എയാണ് ആർടി അരസു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്നും നയിച്ച എം എൽ എ ജെ അൻപഴകൻ നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂൺ പത്തിനായിരുന്നു മരണം. വസന്തൻ കെ കാർത്തികേയൻ എന്ന മറ്റൊരു എം എൽ എ ചികിത്സയിലാണ്.

National

തമിഴ്നാട്ടിൽ എംഎൽഎയ്ക്ക് കോവിഡ്

  • 13th June 2020
  • 0 Comments

ചെന്നൈ: ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയും ചെപ്പോക്കിലെ ഡിഎംകെ എംഎൽഎയായിരുന്ന ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ എം എൽ എ യ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകൾ

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 96000 കടന്നു. നിലവിൽ നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളോടെ കേന്ദ്രം പ്രഖ്യാപനത്തിനു പിന്നാലെ രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്. രാജ്യത്ത് 96,169 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 157 പേരാണ് മരണപ്പെട്ടത്. 3029 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. മരണ സംഖ്യ രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലും തമിഴ് നാട്ടിലും […]

Trending

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹൻ ലാൽ – രജനികാന്ത്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ രജനീകാന്ത്, മോഹന്‍ലാൽ, സൂര്യ എന്നിവർക്ക് പുറമെ സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി തുടങ്ങിയ സിനിമ ലോകത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെ കാപ്പാന്‍ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് […]

error: Protected Content !!