തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് വീണ്ടും ഇ-‐ പാസ് നിർബന്ധം;വാഹന പരിശോധന ആരംഭിച്ചു

  • 10th March 2021
  • 0 Comments

വാളയാർ വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ വീണ്ടും ഇ-‐ പാസ് നിർബന്ധം . ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ രാവിലെ മുതൽ തമിഴ്‌നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുന്നതായാണ് റിപോര്‍ട്ടുകള്‍. കോയമ്പത്തൂർ വഴി തമിഴ്‌നാട് പോകുന്ന എല്ലാവർക്കും ഇ- – പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കലക്‌ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന […]

National News

പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്നാട്

  • 19th February 2021
  • 0 Comments

പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട്ടില്‍ റദ്ദാക്കി. 1500 ലധികം കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം.പൊലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും. തെങ്കാശിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ആയിരുന്നു പ്രഖ്യാപനം.

National News

ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് ഇഡി; ചോദ്യം ചെയ്യലിന് ചെന്നൈയില്‍ എത്താന്‍ നിര്‍ദ്ദേശം

  • 28th January 2021
  • 0 Comments

ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചെന്നൈയിലുള്ള ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ബിനാമി ഇടപാടില്‍ രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് ഇഡി വിശദീകരണം തേടിയിരിക്കുന്നത്. മുന്‍ എഐഡിഎംകെ നേതാവ് വികെ ശശികല ഇന്നലെയാണ് ജയില്‍ മോചിതയായത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയായിരുന്നു ശശികലയുടെ ജയില്‍മോചനം. കൊവിഡ് […]

National News

കമല്‍ ഹാസന് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 16th January 2021
  • 0 Comments

നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ടോര്‍ച്ച് ചിഹ്നം അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ ഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലും ടോര്‍ച്ച് ചിഹ്നം തന്റെ പാര്‍ട്ടിക്ക് ലഭിച്ചതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ വിമോചന നായകന്‍ മാര്‍ട്ടിന് ലൂതര്‍ കിങിന്റെ ജന്മദിന ദിവസം തന്നെ ചിഹ്നം ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും കമല്‍ […]

Entertainment National News

തീയേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

  • 4th January 2021
  • 0 Comments

തിയറ്ററുകളില്‍ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍. ജനുവരി 11 മുതല്‍ തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് മാസ്റ്റര്‍ റിലീസ് ഉണര്‍വേകുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം. നടന്‍ വിജയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിയറ്ററുകള്‍ നൂറുശതമാനം ആളുളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിജയ് തന്നെ വന്ന് കണ്ടത് […]

National News

രജനീകാന്തിന്റെ പിന്മാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച് കമല്‍ ഹാസന്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം കൂടിക്കാഴ്ച്ചയെന്നും റിപ്പോര്‍ട്ട്

  • 29th December 2020
  • 0 Comments

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നിരുന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം

National News

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍ സ്റ്റാര്‍; രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

  • 29th December 2020
  • 0 Comments

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. തീരുമാനത്തിനു പിന്നില്‍ ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് പിന്‍മാറ്റമെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനീകാന്ത് അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന […]

National News

വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ ഹാസന്‍; രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനം

  • 15th December 2020
  • 0 Comments

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമാവും അതേക്കുറിച്ച് ചിന്തിക്കുക. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. […]

‘നിവര്‍’ തമിഴ്‌നാട് തീരത്തേക്ക്

  • 25th November 2020
  • 0 Comments

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിവര്‍’ ചുഴലിക്കാറ്റ് വിനാശകാരിയെന്നാണ് വിദഗ്ധാഭിപ്രായം. ചെന്നൈ നഗരത്തിലും ചുഴലിക്കാറ്റ് അടിക്കും. നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകളും 12 വിമാനങ്ങളും റദ്ദാക്കി. ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള്‍ റൂം തുറന്നു. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ […]

നിവാ‌‌‌ർ അതി തീവ്ര ചുഴലിക്കാറ്റായി മാറും; ചെന്നൈയിൽ ജാഗ്രതാ നിർദേശം

  • 25th November 2020
  • 0 Comments

അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ചെന്നൈയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, നഗരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.കാരയ്ക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ […]

error: Protected Content !!