Kerala National News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; ധാരണയിലെത്തി കേരളവും തമിഴ്‌നാടും

  • 28th October 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തില്‍ കേരളവും തമിഴ്‌നാടും ധാരണയിലെത്തി. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. […]

Kerala News

ജലനിരപ്പ് 137 അടിയില്‍ താഴെ മതി; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി

  • 27th October 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാടും അറിയിച്ചു. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് […]

National News

മുല്ലപെരിയാർ; ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം; സുപ്രീംകോടതി

  • 25th October 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ കേരളവും തമിഴ് നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതി ഇടപെടേണ്ട കാര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു . ചർച്ചക്ക് കേരളം തയ്യാറാവണമെന്നും കോടതി പറഞ്ഞു.മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് […]

National News

തന്നെ പുകഴ്ത്തി സംസാരിച്ച് സമയം കളയരുത്; ഡി.എം.കെ എം.എല്‍.എ മാരോട് സ്റ്റാലിന്‍

  • 28th August 2021
  • 0 Comments

തന്നെ പുകഴ്ത്തി സംസാരിച്ച് സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിയമസഭയിലാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. ‘ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യോത്തരവേളകളിലും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുത്. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു. ഇത് അഭ്യര്‍ത്ഥനയല്ലെന്നും തന്റെ ഉത്തരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോള്‍. സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് […]

National News

തെങ്കാശിയില്‍ ഉത്സവത്തിനിടെ ഭക്ഷിച്ചത് മനുഷ്യശരീരമെന്ന് പരാതി; സ്വാമിമാര്‍ക്കെതിരെ കേസ്

  • 27th July 2021
  • 0 Comments

തമിഴ്നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയടക്കം കയ്യില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് […]

News

സേലത്ത് നാല്‍പ്പതു വയസ്സുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

  • 23rd June 2021
  • 0 Comments

സേലത്ത് പൊലീസിന്റെ ലാത്തി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പൊലീസ് മര്‍ദിച്ചത്. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം […]

National News

എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍

  • 23rd June 2021
  • 0 Comments

തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളില്‍ എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയാണ് അനുമതി നിഷേധിച്ചത്. അരിയലൂര്‍ ജില്ലയില്‍ പത്തും കുടലൂരില്‍ അഞ്ചും എണ്ണക്കിണറുകള്‍ കുഴിക്കാനുമുള്ള അനുമതി തേടിയായിരുന്നു ഒ.എന്‍.ജി.സി. അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അപേക്ഷയില്‍ വനഭൂമി ഉപയോഗിക്കുന്നതിനുള്ള അനുവാദം നേടിയതിന്റെ രേഖകളില്ലെന്നും പദ്ധതി മത്സ്യങ്ങളുടെ സഞ്ചാരപദത്തെയും കടല്‍ ജീവികളുടെ ആവാസ […]

National News

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറി പദവിയിലേക്ക് മലയാളി തിളക്കം. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്. സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി […]

National News

കോവിഡ് വ്യാപനം; നിയന്ത്രണം കർശനമാക്കി തമിഴ്നാട്

  • 8th April 2021
  • 0 Comments

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പതായും നിശ്ചയിച്ചു.സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. ഇന്‍ഡോര്‍ വേദികളില്‍ […]

National News

സൈക്കിളിലെത്തി വോട്ട് ചെയ്ത് ദളപതി വിജയ്

  • 6th April 2021
  • 0 Comments

സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് തമിഴ് താരം ദളപതി വിജയ്. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.പെട്രോള്‍ – ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാഡി.എം.കെ – ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. #thalapathy 🤩🔥 on cycle@actorvijay #TNElections2021 #Thalapathy65 #TNAssemblyElections2021 #TNElection #Vijay pic.twitter.com/PM7kqgj2f8 — […]

error: Protected Content !!