സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്
പ്രമുഖ ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്. സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എൻ സ്വാമി ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസെടുത്തത്.തിരക്കഥാകൃത്ത് എസ് എൻ സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ കേസെടുത്തത്.മമ്മൂട്ടി ചിത്രമാണ് […]
