Entertainment News

സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്

പ്രമുഖ ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്. സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എൻ സ്വാമി ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസെടുത്തത്.തിരക്കഥാകൃത്ത് എസ് എൻ സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വർഗചിത്ര അപ്പച്ചന്‍റെ പരാതിയിൽ കേസെടുത്തത്.മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗത്തിന്‍റെ നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എൻ സ്വാമിയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!