kerala Kerala

‘തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങള്‍’; നരേന്ദ്രമോദി രാഷ്ട്രീയ ദൈവം; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ നിന്ന് ലഭിച്ചത്. ഞാന്‍ തൃശൂരിലെ യഥാര്‍ത്ഥ മതേതര ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിലെ ജനങ്ങള്‍ എനിക്കുവേണ്ടി തൃശൂരില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. നരേന്ദ്രമോദി രാഷ്ട്രീയ ദൈവം. കേരളത്തിന്റെ എംപിയായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മധുരം […]

Kerala kerala kerala politics

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല; വിശദീകരണവുമായി സുരേഷ് ഗോപി

  • 18th March 2024
  • 0 Comments

തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ പിന്‍വലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്‌നേഹം […]

Kerala

തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി

  • 15th January 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി […]

error: Protected Content !!