‘ആശാ വര്‍ക്കര്‍മാര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം’; മുന്നറിയിപ്പുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. ആശമാര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കി. ഏതെങ്കിലും പ്രദേശത്ത് ആശാ വര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം. ജനങ്ങള്‍ക്ക് ആരോഗ്യസേവനം ലഭിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ ആശമാര്‍ക്ക് പകരം ഉപയോഗിക്കാം. ഇവര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനുള്ള ഉത്തരവ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ […]









