Kerala

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ചോദ്യത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തും

  • 22nd December 2020
  • 0 Comments

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. ചോദ്യത്തിൽ ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ശുപാർശ കരിക്കുലം കമ്മിറ്റി നൽകി. ഗ്രൂപ്പ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിർദേശം. അതേസമയം, ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാനാണ് സർക്കാറിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുക. പ്രധാന പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ എസ് സിഇആർടി വിശദമാക്കും. പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കൊപ്പം മറ്റ് ഭാഗങ്ങളിൽ നിന്നുള്ള […]

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താൻ തീരുമാനം

  • 17th December 2020
  • 0 Comments

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും […]

information Local

എസ് എസ് എൽ സി വിജയികൾ പ്ലസ് വൺ സീറ്റിനായി രേഖകൾ തയ്യാറാക്കണം

  • 17th July 2020
  • 0 Comments

കോഴിക്കോട്: 2020 വർഷത്തെ എസ്.എസ്.എൽ സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൻ്റെ മുമ്പായി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ താഴെ പറയുന്ന രേഖകൾ കരുതേണ്ടതാണ്. നേറ്റിവിറ്റി, കമ്യൂണിറ്റി, രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ്, ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ റേഷൻകാർഡ്, നികുതി ഷീട്ട്, പിതാവിൻ്റെ സ്ക്കൂൾ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് കരുതണം 15 വയസ്സ് കഴിഞ്ഞ മിക്ക കുട്ടികളുടെയും ആധാർ കാർഡ് ബയോ മെട്രിക്ക് അപ്റ്റേഷൻ ചെയ്യുകയും വേണം […]

Local

ദുരിതത്തിലും അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവയുടെ മകൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം

  • 30th June 2020
  • 0 Comments

കുന്ദമംഗലം: കേരളം അറിയപ്പെടുന്ന അന്ധനും തെരുവ് ഗായകനുമായ കുഞ്ഞാവയെന്ന മൊയ്തീനിന്റെ പെൺമക്കളിൽ മൂത്തകുട്ടിയ്ക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം. ഏറെ ദുരിതത്തിൽ നിന്നും പഠിച്ചാണ് ഫാത്തിമ റിയാന വിജയം കൈവരിച്ചത്. കുന്ദമംഗലം ഹൈസ്സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലും മികച്ച വിജയം കൈവരിക്കാൻ കഴിയുമായിരുന്നുവെന്നാണ് കുഞ്ഞാവ പറയുന്നത്. പട്ടിണിയിലും പരിവട്ടത്തിലും അവൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാനില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇല്ലായ്മകളിൽ നിന്നും മികച്ച വിജയമാണ് […]

International

എസ്.എസ്.എൽ.സി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’

  • 27th June 2020
  • 0 Comments

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് […]

Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. നേരത്തെ മെയ് 26-നാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്. മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം […]

News

എസ്എസ്എല്‍സി ഹയര്‍സെക്കന്ററി പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

ലോക്ഡൗണ്‍ മൂലം മാറ്റിവെച്ച സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് നടക്കാനുള്ളത്. മെയ്? 26 മുതല്‍ 28 വരെയാണ് പരീക്ഷ. മെയ് 26-ന് കണക്ക്, 27-ന് ഫിസിക്‌സ്, 28-ന് കെമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷാക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക് ശേഷമാണ്. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും. 27-ന്​ പ്ലസ്​ വൺ​ വിദ്യാർത്ഥികൾക്ക്​ രാവിലെ മ്യൂസിക്​, അക്കൗണ്ടൻസി, ജ്യോഗ്രഫി, […]

Kerala News

എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷ മെയ് 26 മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ ഈ മാസം 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കും. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ. പ്ലസ് വൺ പരീക്ഷകൾ 26 മുതൽ 28 വരെയും പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെയുമാണ് നടക്കുക. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം […]

Kerala

എസ്.എസ്.എല്‍.സി പരീക്ഷ; ഹാള്‍ ടിക്കറ്റ് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

  • 15th February 2020
  • 0 Comments

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,059 ആണ്‍കുട്ടികളും 2,06,288 പെണ്‍കുട്ടികളും ആണ്‌. മലയാളം മീഡിയത്തില്‍ 2,17,184 പേരുംഇംഗ്ലീഷ് മീഡീയത്തില്‍ 2,01,259 പേരും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ് (2377), കന്നട (1527) വിദ്യാര്‍ത്ഥികളുണ്ട്. 1749 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതുന്നു.

News

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കുന്നു. 27ാം തിയ്യതി ശനി ഉച്ചക്ക് 2 മണിക്ക് ചാത്തമംഗലം REC ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. […]

error: Protected Content !!