Kerala News

പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു;കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

  • 26th July 2022
  • 0 Comments

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ശ്രീറാം ചുമതലയേറ്റത്.ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ […]

Kerala News

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം,പ്രതിഷേധവുമായി കോണ്‍ഗ്രസ്, കലക്ടറേറ്റ് ധർണ ഇന്ന്

  • 25th July 2022
  • 0 Comments

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുമ്പില്‍ കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.പത്രപ്രവർത്തകൻ കെ എം ബഷീറിന്‍റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം […]

Kerala News

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി;ചടങ്ങ് നടന്നത് ചോറ്റാനിക്കരയിൽ

  • 28th April 2022
  • 0 Comments

ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി,ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും.

Kerala News

ഐഎഎസ് കല്ല്യാണം;ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനുംവിവാഹിതരാകുന്നു

  • 24th April 2022
  • 0 Comments

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും. വിവാഹിതരാകുന്നു.ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമാണ് ഡോ ശ്രീരാം വെങ്കിട്ടരാമന്‍. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം.എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം […]

Kerala News

കെ എം ബഷീറിന് നീതി ലഭിക്കാതെ രണ്ടു വര്‍ഷം; വിചാരണ നടപടികള്‍ വൈകിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

  • 3rd August 2021
  • 0 Comments

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചില്ല. ഇതിനിടെ സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി കൊവിഡ് ഡാറ്റ മാനേജ്മെന്റ് ഓഫീസറായി നിയമിക്കുകയും ചെയ്തു. ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസ് ഈ മാസം ഒമ്പതിനാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നാണ് തിരുവനന്തപുരം പബ്ലിക്ക് ഓഫീസിനു സമീപം വെച്ച് ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് […]

Kerala

ബഷീറിന്റെ മരണകാരണം അശ്രദ്ധമായ ഡ്രൈവിങ്; ഗതാഗത മന്ത്രി

  • 11th November 2019
  • 0 Comments

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയായ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയോടെയും ഉദാസീനതയോടെയുമുള്ള ഡ്രൈവിങ് ആഅപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി വ്യക്തമാക്കിയിട്ടില്ല. കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പി കെ ബഷീറിന്റെ ചോദ്യത്തിന് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു ഓഗസ്റ്റ് മൂന്നിന് […]

Kerala

ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ധാക്കണം: സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ട രാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി പോലീസിനെ […]

error: Protected Content !!