രണ്ടാം ലോക കേരള സഭ സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ
*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും*നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ […]
