Kerala

കിഫ്‌ബി ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വൻ സംഘം

തിരുവനന്തപുരം: കിഫ്‌ബി ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് വൻ സംഘം. മുഴുവൻ സംഘത്തെയും തീരുമാനിച്ചു വിജിലൻസ് ഉത്തരവിറക്കി. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ സുരേഷ് ബാബു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ ഇടാൻ ആണ് നീക്കം. രണ്ടു ഡിവൈഎസ്പിമാരും 7 സി.ഐ മാരും‌ സംഘത്തിലുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉന്നത റാങ്കിലുള്ള കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത്.

സ്പെഷ്യൽ യൂണിറ്റിലെ സി.ഐമാരാണ് സംഘത്തിൽ ഉള്ളത്. ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽ നോട്ടം വഹിക്കും. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസ്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും.

കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കണ്ണൂരിൽ വലിയതോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഏകദേശം 1000 ഏക്കറോളം ഭൂമി വാങ്ങിയതിലും, പിന്നീട് 4000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!