International News

സൗദി അറേബ്യയിൽ ഒമിക്രോൺ; ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരന് വൈറസ് സ്ഥിരീകരിച്ചു

  • 1st December 2021
  • 0 Comments

സൗദി അറേബ്യയിൽ ആഫ്രിക്കയിൽ നിന്നെത്തിയ പൗരനിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ, മലാവി സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി നിലവിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

International News

സൗദിയിലെ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

  • 21st July 2021
  • 0 Comments

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കും മാത്രമായിരിക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിര്‍ത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ ഇവര്‍ പാലിച്ചിരിക്കുകയും വേണം. കുത്തിവെപ്പെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഇതിലുള്‍പ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു […]

International

സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

  • 28th September 2019
  • 0 Comments

സൗദി; 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമായത്. 28 മുതല്‍ വിസ അനുവദിക്കും. ഇതോടെ യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണ […]

error: Protected Content !!