Local News

എസ്.ഐ.ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് സംയുക്തമായി ‘ഈദ് ഇശല്‍’ സംഘടിപ്പിച്ചു

എസ്.ഐ.ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് സംയുക്തമായി ഈദ് ഇശല്‍ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗാന രചയിതാവ് കാനേഷ് പുനൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ വര്‍ത്തമാനകാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മള ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഖവാലി പാട്ടുകളില്‍ വിസമയം തീര്‍ത്ത് ‘ഖാഇനാത്ത് ടീം’ അവതരിപ്പിച്ച ഗാനവിരുന്ന് ശ്രദ്ധേയമായി. മെയ് 21, 22 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായിട്ടാണ് ഈദ് ഇശല്‍ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി […]

Local News

സോളിഡാരിറ്റി: ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

  • 18th February 2021
  • 0 Comments

കോഴിക്കോട് : 2021-2022 കാലയളവിലേക്കുള്ള സോളിഡാരിറ്റി ജില്ലാ പ്രസിഡന്റായി നൂഹ് ചേളന്നൂർ, ജില്ലാ ജനറൽ സെക്രട്ടറിയായി ഷാഹുൽ ഹമീദ് കക്കോടി, ജില്ലാ വൈസ് പ്രസിഡന്റായി അമീൻ മുയിപ്പോത്ത് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. അമീർ കൊയിലാണ്ടി, അഹമ്മദ് നസീഫ് തിരുവമ്പാടി, മുഹമ്മദലി വേളം, ജാവേദ് അഹ്മദ് കുറ്റ്യാടി എന്നിവരെ ജില്ലാ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. ജില്ലാ സമിതി അംഗങ്ങൾ : ശബീർ കൊടുവള്ളി, ഫാരിസ് ഒ.കെ., സ്വാലിഹ് കോട്ടപ്പള്ളി, സാബിർ മുനഫർ, നുജൈം പി.കെ., അബ്ദുൽ ബാരി കടിയങ്ങാട്, അഫീഫ് കുറ്റ്യാടി, […]

Local News

യുവതയുടെ സമര സാക്ഷ്യത്തിന് 17 വയസ്സ്സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

കോഴിക്കോട് : “മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കടന്നു വന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന് ഇന്ന് പതിനേഴ് വയസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ പതിനേഴാം സ്ഥാപക ദിനം ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും, പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാതല ഉദ്ഘാടനം പാലേരിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് നിർവഹിച്ചു. സോളിഡാരിറ്റി പാലേരി ഏരിയ പ്രസിഡന്റ് അബ്ദുൽ ബാരി, ചെറിയ കുമ്പളം യൂണിറ്റ് പ്രസിഡന്റ് ഉബൈദ് […]

Local

സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക; സോളിഡാരിറ്റി

കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പ്രയാസത്തില്‍ അകപ്പെട്ട സാധാരണ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണത്തിനും മറ്റും സഹായിക്കുവാനായി മുന്നിട്ടിറങ്ങിയ കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയും മറ്റുള്ള സംഘടനാ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ വേണ്ടി കള്ളക്കേസില്‍ കുടുക്കുകയാണെന്നും സോളിഡാരിറ്റി ആരോപിച്ചു. നാട് ദുരന്തമുഖത്ത് പകച്ചു നില്‍ക്കുമ്പോള്‍ സേവന […]

Local

ഡല്‍ഹി വംശഹത്യ : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക -സോളിഡാരിറ്റി

കോഴിക്കോട് : പൗരത്വ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന ഡല്‍ഹിയില്‍ മുസ്ലിം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത മുസ്ലിം വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സോളിഡാരിറ്റി. സി.എ.എ., എന്‍.ആര്‍.സി., എന്നിവക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഗോലി മാരോ ജാഥകള്‍ക്ക് ഒത്താശ ചെയ്യുകയും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. […]

Local

അലനും താഹയും ചെയ്ത തീവ്രവാദം എന്തെന്ന് ആഭ്യന്തര മന്ത്രി വിശദീകരിക്കണം ; സോളിഡാരിറ്റി

  • 20th February 2020
  • 0 Comments

കോഴിക്കോട് :മുദ്രാവാക്യം വിളിച്ചു എന്നതാണ് രണ്ടുപേരെ മാവോവാദികളാക്കാന്‍ തെളിവെങ്കില്‍ മാവോയുടെ ഫോട്ടോയുള്ള മുഴുവന്‍ സ്ഥാപനങ്ങളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയേറ്റ് . നിരപരാധികളായ ചെറുപ്പങ്ങളെ വേട്ടയാടുന്ന ഫാസിസ്റ്റു രീതിയാണ് സംസ്ഥാന പോലീസും സര്‍ക്കാരും നടത്തുന്നതെന്നും അലനെയും താഹായെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു . വെടിക്കോപ്പുകളും ഉണ്ടയും നഷ്ടപ്പെടുക ,പോലീസ് മെനുവില്‍ ബീഫ് ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള കേരളാപോലീസില്‍ നടക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ശക്തമായ […]

Local

കേരളാ പോലീസിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കുക; സോളിഡാരിറ്റി

  • 10th February 2020
  • 0 Comments

കോഴിക്കോട് : പൗരത്വ നിയമവിഷയത്തില്‍ ജനങ്ങള്‍ സംഘടിപ്പിക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളുടെ മേല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന പേരില്‍ സ്വമേധയാ കേസെടുത്തു സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് സോളിഡാരിറ്റി . ആഭ്യന്തര മന്ത്രാലയത്തിന്റെ തികഞ്ഞ പരാജയമാണ് ഈ സമരം തുടങ്ങിയത് മുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളെ മതസ്പര്‍ദ്ധ എന്ന വാക്കുപയോഗിച്ചു വര്‍ഗീയ ധൃവീകരണത്തിന് നയിക്കുന്ന നിലപാടുകള്‍ കേരളാ പോലീസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സംവിധാനം ഈ നാടിനെ അപകടത്തിലാക്കുന്ന തരത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും വെള്ളിമാട്കുന്ന് ഐ.എസ്.ടി. […]

Local

സെൻസെസ് നിർത്തിവെക്കുക -സോളിഡാരിറ്റി

കോഴിക്കോട് : എൻ പി ആർ നടപടികൾ എൻ ആർ സി ക്ക് വഴിയൊരുക്കുമെന്ന് വ്യക്തമായിട്ടും, സെൻസെസ് നടപടികളെല്ലാം എൻ പി ആറുമായി ചേർന്നതാണെന്ന സർക്കുലറുകൾ പുറത്തു വന്നിട്ടും, വ്യാപകമായി നഗരസഭകളിൽ നിന്ന് സ്കൂളുകളിലേക്ക് സെൻസെസ് എനുമേറ്റസ് ഫോറം‌ അയച്ച സാഹചര്യത്തിൽ സെൻസസ് നടപടികൾ അടിയന്തിരമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ ഉദ്യോഗസ്ഥ തലത്തിൽ എൻ പി ആർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവും സംസ്ഥാനവും നിർദ്ദേശം നൽകിയതായുള്ള […]

Local

വംശീയ പദ്ധതിയായ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധം

  • 12th December 2019
  • 0 Comments

നരിക്കുനി: സോളിഡാരിറ്റി, എസ്.ഐ.ഒ കുന്ദമംഗലം ഏരിയയുടെ നേതൃത്വത്തില്‍ ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തില്‍ സോളിഡാരിറ്റി ഏരിയ സെക്രട്ടറി കെ.എം ആസിഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.സോളിഡാരിറ്റി കുന്നമംഗലം ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഷാഹിന്‍ അഹ്മദ്, ഹാരിസ് പി.എം എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുസ്അബ് പെരിങ്ങളം, ആര്‍.എസ്. നസീം,അനസ് ആരാമ്പ്രം എന്നിവര്‍ നേതൃത്വം നല്‍കി.

Local

സോളിഡാരിറ്റി നേതൃപരിശീലന ക്യാമ്പ് കുന്നമംഗലത്ത്

  • 28th September 2019
  • 0 Comments

കുന്നമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മുക്കം മേഖല നേതൃ പരിശീലന ക്യാമ്പ് കുന്നമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണം സോളിഡാരിറ്റി ജില്ലാ സെക്രട്ടറി റഹീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി ഇ.പി. ലിയാഖത്ത് അലി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, കെ.എം.ആസിഫ്, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

error: Protected Content !!