kerala Kerala

വൈദ്യുത കമ്പിയില്‍ പിടിച്ച നിലയില്‍ മൃതദേഹം: വയോധികന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

  • 9th September 2024
  • 0 Comments

പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്ന് കാണാതായ കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണ(70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് രാവിലെയോടെയാണ് പല്ലാറോഡില്‍ മൃതദേഹം കണ്ടെത്തുന്നത്. തോട്ടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ തടയുന്നതിനായാണ് ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.

Kerala News

വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

  • 10th June 2022
  • 0 Comments

വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

പൊട്ടിവീണ ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്ദമംഗലം: മഴയത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പന്തീർപാടം കാരക്കുന്നുമ്മൽ ഷമീർ (28) ആണ് മരിച്ചത്.കോവൂരിനടുത്ത് ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് സംഭവം. ജോലി ചെയ്യുന്ന കോവൂരിലെ പച്ചക്കറി കടയിൽ നിന്ന് കട ഉടമയുടെ വീട്ടിലേക്ക് പോയതായിരുന്നു ഷമീർ.സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വഴിയിലെ വെള്ളത്തിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിന് സമീപം ഷോക്കേറ്റ് വീണ അവസ്ഥയിൽ കണ്ടെത്തിയത്.പിതാവ്: കാത്തിരികുട്ടി , […]

error: Protected Content !!