മാറ്റം ഒരു പതിവ് പ്രക്രിയ; നിയമ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ശിക്ഷാ നടപടിയല്ല ; കിരൺ റിജിജു
നിയമ മന്ത്രി സ്ഥാനത്ത്നിന്ന് മാറ്റിയത് ശിക്ഷാ നടപടി അല്ലെന്ന് കിരൺ റിജിജു.മാറ്റം ഒരു പതിവ് പ്രക്രിയ ആണെന്നും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് നടപടിയെന്നും റിജിജു പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനം സ്വാഭാവികമെന്നും ഭൗമ ശാസ്ത്ര മന്ത്രാലയത്തിൽ ചുമതല ഏറ്റെടുത്ത ശേഷമുള്ള പ്രതികരണത്തിൽ കിരൺ റിജിജു പറഞ്ഞു. . കഴിഞ്ഞദിവസമാണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. അർജുൻ റാം മേഘ്‌വാളിനാണ് പകരം ചുമതല നൽകുകയും കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ […]
