Kerala News

ലോൺ അടവ് മുടങ്ങി, എല്ലാരോടും തരാം തരാം എന്ന് പറയുന്നത് നാണക്കേട്: അഖില

  • 2nd April 2023
  • 0 Comments

സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് സത്യമായിരുന്നു. പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താനല്ല ശ്രമിച്ചത്. പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു. ‘‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം. അതിനുവേണ്ടിയാണ് ജോലി […]

Kerala News

ഇന്നും ശമ്പളമില്ല; അർധരാത്രി വരെ കാക്കും, ഇല്ലെങ്കില്‍ പ്രക്ഷോഭം

മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്ന് ശമ്പളം നൽകാമെന്ന മന്ത്രിയുടെയും മാനേജ്‌മെന്റിന്റയും വാക്ക് പാലിക്കാൻ വേണ്ട പണം ലഭിച്ചിട്ടില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കിയുള്ള 55 ലക്ഷം രൂപക്കായി ബാങ്ക് വായ്പ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാക്കുമെന്നും കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും തൊഴിലാളി നേതാക്കൾ അറിയിച്ചു. […]

Kerala News

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി നാളെ ചർച്ച

ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് അറിയിച്ചതിനെ തുടർന്ന് കെഎസ്ആർടിസി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് ചർച്ചയായിരുന്നു. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി […]

error: Protected Content !!