സഹദ് അച്ഛനും താന്‍ അമ്മയുമാകണം;ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവുകൾ തേടി ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാർ
ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവുകൾ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിലാണ് ഇളവു തേടിയത്.തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്‌മാൻ സഹദിനും കോഴിക്കോട് സ്വദേശിനി ട്രാൻസ് വുമൺ സിയയ്ക്കും കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ കുഞ്ഞു പിറന്നത്. സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും പേരുകൾ രേഖപ്പെടുത്തണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളേജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ടിനും ശനിയാഴ്ച നിവേദനം നല്‍കുമെന്ന് […]