Kerala News

ശബരിമല അയ്യപ്പന് 107 പവന്റെ സ്വര്‍ണമാല കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍

  • 20th August 2022
  • 0 Comments

ശബരിമല അയ്യപ്പന് 107 പവന്‍ വരുന്ന സ്വര്‍ണ്ണമാല വഴിപാടായി നല്‍കി വിദേശത്ത് ബിസിനസ് ചെയ്യുന്ന മലയാളി. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ സമ്മതിച്ചിട്ടില്ല. ആറ് ശതമാനം പണിക്കൂലിയും 107 പവന്‍ (862 ഗ്രാം) സ്വര്‍ണ്ണവിലയും കണക്കാക്കിയാല്‍ മാലയുടെ വിപണി വില 44.98 ലക്ഷം രൂപയോളം വരും. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. വെള്ളിയാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. നടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതിനിടയിലായിരുന്നു സ്വര്‍ണ്ണമാല അയ്യപ്പന് […]

Kerala News

അതിതീവ്ര മഴയ്ക്ക് സാധ്യത; ശബരിമലയില്‍ നിന്ന് ഭക്തര്‍ വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണം

  • 4th August 2022
  • 0 Comments

ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഇന്ന് വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല കളക്ടര്‍. പത്തനംതിട്ട ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ഇത്. ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ലെന്നും കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വൈകുന്നേരം ആറിനു മുന്‍പ് ഭക്തര്‍ സന്നിധാനത്തുനിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്കു മാറണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, മൂഴിയാര്‍-ഗവി റൂട്ടില്‍ അരണമുടിയ്ക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ […]

Kerala News

ശ്രീകോവിലിലെ ചോർച്ച:പരിശോധനകള്‍ പൂര്‍ത്തിയായി,ചോര്‍ച്ചയ്ക്ക് കാരണം ആണികള്‍ ദ്രവിച്ചത്

  • 3rd August 2022
  • 0 Comments

ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.ശ്രീകോവിലിലെ ചോര്‍ച്ചയ്ക്ക് കാരണം സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതാണെന്ന് കണ്ടെത്തി. സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22 ന് തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കും. വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് […]

Kerala News

ശബരിമല; തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്; പമ്പാസ്നാനം ആരംഭിച്ചു

  • 11th December 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ.രാവിലെ 11 മണിയോടെ പമ്പാസ്നാനം ആരംഭിച്ചു. പമ്പയിൽ നാലിടത്തായി സ്നാനഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാനും ശനിയാഴ്ച മുതൽ അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 500 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തർക്ക് പരമാവധി 12 മണിക്കൂർ തങ്ങാനാണ് അനുമതിയുള്ളത്. എന്നാൽ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല. അതേസമയം നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി നാളെ പുലർച്ചെ രണ്ടു മണി മുതൽ തീർത്ഥാടകരെ കടത്തിവിടും. പുലർച്ചെ രണ്ടു മുതൽ […]

Kerala News

ശബരിമല; വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുന്നു; തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധന

  • 21st November 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു . തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവും പമ്പയിൽ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയതും ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ് വരാൻ കാരണമായിട്ടുണ്ട്. കൂടാതെ വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തുടങ്ങിയതിന് ശേഷം ഇന്നാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് . രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. […]

Kerala News

ശബരിമല തീർത്ഥാടനം; ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്

  • 14th November 2021
  • 0 Comments

ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണെന്നും പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും . തിങ്കളാഴ്ച മുതല്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് […]

Kerala News

തീര്‍ത്ഥാടനകാലം അഞ്ചു ഘട്ടങ്ങളായി തിരിക്കും;സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കണ്‍ട്രോളര്‍മാര്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്

  • 12th November 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ് പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി കെ സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കുമെന്നും അനികാന്ത് അറിയിച്ചു.ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ […]

Kerala News

ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം

  • 15th December 2020
  • 0 Comments

ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ കാലത്ത് പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും […]

Kerala

ശബരിമലയിൽ ഭക്തരുടെ പ്രവേശനവും, ഉത്സവവും മാറ്റി വെക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനർ

  • 10th June 2020
  • 0 Comments

പത്തനംതിട്ട: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനവും, ഉത്സവവും മാറ്റി വെക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനർ. നിലവിലെ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് തന്ത്രി ദേവസ്വം കമ്മിഷണർക്കു കത്ത് നൽകി. അമ്പലം തുറക്കുന്നതോടെ നിരവധി പേരായിരിക്കും സന്നിധാനത്തേക്ക് എത്തുക. ഇത് കൂടുതൽ അപകടം വരുത്തുമെന്നാണ് കണക്കു കൂട്ടൽ. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ നിനിന്ന് കൂടുതലായി ആളുകൾ കടന്നു വരാനും സംസ്ഥാനങ്ങളിലെ നിലവിലെ അവസ്ഥ ഗുരുതരമാകാനും സാധ്യതയുണ്ട്. ശബരിമലയിൽ മിഥുന മാസത്തിലെ പൂജകൾക്കായി […]

Kerala

പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. രാജകുടുംബത്തിന്റെ ഒരു വിഭാഗം തിരുവാഭരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി. തിരുവാഭരണത്തിന്റെ കാര്യത്തില്‍ […]

error: Protected Content !!