Kerala

ശബരിമലയ്ക്ക് നവീകരിച്ച വെബ്സൈറ്റ്; ആറ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകും

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു കേരള സർക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളിൽ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിർച്വൽ ക്യൂവും ഓൺലൈനായി ബുക്കുചെയ്യാൻ വെബ്സെറ്റിലൂടെ സാധിക്കും. പൂജാസമയം, വഴിപാടുതുക, ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിധം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, തീർഥാടകർ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ചികിത്സാസൗകര്യം ഉൾപ്പെടെ ബന്ധപ്പെടേണ്ട നമ്പരുകൾ, ശബരിമലയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ, […]

Kerala

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച (ഡിസംബര്‍ അഞ്ച്) ഉച്ച മുതല്‍ വെള്ളിയാഴ്ച (ഡിസംബര്‍ ആറ്) രാത്രി നടയടക്കുംവരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. അതേസമയം, വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഡിസംബര്‍ ആറിന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് […]

Kerala

ശബരിമലയില്‍ ഭക്തജനത്തിരക്ക്; വരുമാനം ഇരട്ടിയായി

  • 30th November 2019
  • 0 Comments

ശബരിമലയില്‍ ഭക്തജനത്തിരക്കേറിയതോടെ വരുമാനത്തിലും വന്‍ വര്‍ധനവ്. വരമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ വരുമാനം 39 കോടി കവിഞ്ഞിട്ടുണ്ട്. നട തുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍. കഴിഞ്ഞ തവണ ഇതേസമയത്ത് വരുമാനം 21 കോടി മാത്രമായിരുന്നു. ഇന്ന് ഉച്ചവരെ ശബരിമലയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണം 80,000 ത്തിലേറെയാണ്.

News

കാനനപാത സജീവമായി തുടങ്ങുന്നു

  • 29th November 2019
  • 0 Comments

മണ്ഡല-മകരവിളക്കുല്‍വത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതവഴി സന്നിധാനത്തെത്തിയത്. 11 ദിവസത്തിനിടെ ഇതുവരെ 1400ലേറെ പേര്‍ കാനനപാതയിലൂടെ സന്നിധാനത്തെത്തി. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ആനതാരകളുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കാനനപാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരിശോധനയ്ക്കായി ചെക്‌പോസ്റ്റുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. കാനനപാതവഴി വരുന്നവര്‍ ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ചാണ് ഭഗവത്ദര്‍ശനം […]

Kerala

തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്േ്രപ പ്രയോഗവും

  • 26th November 2019
  • 0 Comments

ശബരിമല ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ പ്രതിഷേധം. സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗവും ഉണ്ടായി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ബിന്ദുവിന് നേരേയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മസമിതി പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചു.അതിനിടെ, പ്രതിഷേധത്തിനിടെ ഒരു കര്‍മസമിതി പ്രവര്‍ത്തകന്‍ […]

News

ശബരിമല ക്രമീകരണങ്ങള്‍ തൃപ്തികരം: ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി. ആര്‍. രാമന്‍

  • 21st November 2019
  • 0 Comments

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വളരെ തൃപ്തികരണമാണെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തര്‍ക്ക് വളരെ സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുണ്ട്. അത് അവര്‍ക്ക് സന്തോഷവും സംതൃപ്തിയും പകരുന്നതാണ്. പുതിയ ഭണ്ഡാരം പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പരമാവധി വൃത്തിയുള്ളതായി. അന്നദാനം വളരെ കൃത്യതയോടെ നടക്കുന്നുണ്ട്. കൂടാതെ ഭക്തര്‍ക്ക് വിരിവയ്ക്കാനും യഥേഷ്ടം സൗകര്യം ഏര്‍പ്പെടുത്തിയതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്ലാസ്റ്റിക് […]

Local

ഭക്തിനിര്‍ഭരമായി ആദ്യദിന പടിപൂജ

  • 20th November 2019
  • 0 Comments

ശബരിമല സന്നിധാനത്ത് 19ന് വൈകിട്ട് നടത്തിയ പടിപൂജ ഭക്തിനിര്‍ഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവല്‍ക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ചാണ് പൂജ. ദര്‍ശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികള്‍ക്കിടയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എ.കെ. സുധീര്‍നമ്പൂതിരിയും പടിപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദീപാരാധനയും നടന്നു.

News

ശബരിമല തീര്‍ഥാടനം: ഭക്ഷണത്തിന്റെ വില നിശ്ചയിച്ചു

  • 19th November 2019
  • 0 Comments

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പതു രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ […]

Local

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം

  • 15th November 2019
  • 0 Comments

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം. സുപ്രീം കോടതി വിധി വന്ന ശേഷം സര്‍ക്കാര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയോട് നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് വിധിയില്‍ അവ്യക്തതയുണ്ടെന്നും ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്‌നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നല്‍കുകയായിരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെയാണ് തുറക്കുക. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ യുവതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. […]

National

നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ല; ശബരിമല വിധി വിശാല ബെഞ്ച് പുനപരിശോധിക്കും

  • 14th November 2019
  • 0 Comments

ശബരിമല കേസില്‍ നല്‍കിയ പുനുപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ല എന്നാല്‍ അതേസമയം കേസ് വിശാല ബെഞ്ചിലേക്ക് വിട്ടു. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹര്‍ജികള്‍ പുനഃപരിശോധിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനില്‍ക്കും. ഈ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് […]

error: Protected Content !!