Kerala

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ ഭൂമിയേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

  • 31st December 2022
  • 0 Comments

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന […]

Kerala News

ശബരിമല ക്ഷേത്ര ദര്‍ശനം; രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം

  • 18th December 2022
  • 0 Comments

ശബരിമല ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം.കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ രഹ്ന പലകുറി ലംഘിച്ചു. ഈ സാഹചര്യത്തില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന […]

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

  • 16th December 2022
  • 0 Comments

കോട്ടയം കണ്ണിമലയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 വയസുകാരി മരിച്ചു. 16 തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ […]

Kerala

ശബരിമല തീർഥാടനം; ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണം, സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല

  • 14th December 2022
  • 0 Comments

ശബരിമല തീർഥാടനം സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുതുന്നത് പ്രായോഗികമല്ല. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ 80 കോടി രൂപ നഷ്ടമാകും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

ശബരിമല ദർശനം ഒരു മണിക്കൂർ നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി; തന്ത്രിയോട് ചോദിക്കണമെന്ന് ദേവസ്വം

  • 11th December 2022
  • 0 Comments

കൊച്ചി: ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ കേരള ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയാണ്. മരക്കൂട്ടത്തെ അപകടം സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട്‌ തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. നിലവിൽ 18 മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം എത്തുന്ന സാഹചര്യത്തിലാണ് ദർശന […]

Kerala News

ശബരിമല മേല്‍ശാന്തി നിയമനം; കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനാകണം’ഹൈക്കാടതിയില്‍ നാളെ പ്രത്യേക സിറ്റിങ്

  • 2nd December 2022
  • 0 Comments

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്.വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ .ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് നാളെ പരിഗണിക്കുക.മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ ആക്ഷേപം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ നടപടി സ്‌റ്റേ ചെയ്യണം. […]

Kerala

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരം

  • 19th November 2022
  • 0 Comments

പത്തനംതിട്ട : പത്തനംതിട്ട ലാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാ​ഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 […]

Kerala News

ശബരിമല കൈപുസ്തക വിവാദം;’മുൻ വർഷങ്ങളിൽ പ്രിൻറ് ചെയ്ത പുസ്തകം പിൻവലിച്ച് സർക്കാർ,മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

  • 17th November 2022
  • 0 Comments

തീര്‍ത്ഥാടന സീസണ് മുന്നോടിയായി ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം സർക്കാർ പിൻവലിച്ചു.ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു . പിന്നാലെ നിര്‍ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.ഒരിക്കൽ സർക്കാരിന് കൈപൊള്ളിയ വിഷയമാണെന്നും വീണ്ടും സർക്കാർ അത്തരം നീക്കങ്ങളിലേക്ക് വരുന്നത് വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു . ശബരിമലയിൽ പൊലീസിന് നൽകിയ വിവാദ നിർദേശം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും […]

Kerala News

ശബരിമലയിൽ എല്ലാവര്‍ക്കും പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; വിവാദ നിര്‍ദേശം പിന്‍വലിക്കുമെന്ന് മന്ത്രി

  • 17th November 2022
  • 0 Comments

മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നട തുറന്ന ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലെ നിർദ്ദേശങ്ങൾ വിവാദത്തിൽ.ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന കോടതി വിധിയാണ് പൊലീസ് കൈപ്പുസ്തകത്തില്‍ ഉദ്ധരിച്ചിരുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമര്‍ശം.സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന നിർദ്ദേശം. ശബരിമലയിൽ തീർത്ഥാടകരോട് പൊലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ […]

Kerala News

ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേയില്ല,നിയമനം കേസിന്‍റെ അന്തിമവിധിക്കനുസരിച്ച്

  • 17th October 2022
  • 0 Comments

ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി.മേൽശാന്തി നിയമനം ഈ കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ചാകുമെന്നും കോടതി വ്യക്തമാക്കി. മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡിന് സുപ്രിം കോടതി നോട്ടീസ് അയച്ചു.രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട് കോടതി നിർദേശിച്ചു. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന […]

error: Protected Content !!