ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പാർവതി
ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാം തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വിഷുക്കണി കാണാനായി തമിഴ് നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് […]