Kerala

കോഴിക്കോട് കുന്ദമംഗലത്ത് ശില്പി റിയാസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ജനശബ്ദം ഡോട്ട് ഇൻ എക്സ്ക്ലൂസീവ് കോഴിക്കോട്: ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ് കുന്ദമംഗലത്തിനെ കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. പോലീസിന്റെ ഊർജിതമായ അന്വേഷണത്തെ തുടർന്ന് പ്രതി അർജുൻ വലിയേടത്ത് പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമം, വീട്ടിൽ കയറി അക്രമണം, കുത്തി പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. റിയാസിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വരും […]

Trending

പി.എ. മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായി

  • 15th June 2020
  • 0 Comments

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന ലളിതമായചടങ്ങിലാണ് വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്.

Trending

പിണറായി വിജയന്റെ മകളും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് സംഘടിപ്പിക്കും എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇരുപേരുടെയും രണ്ടാം വിവാഹമാണിത്

error: Protected Content !!