‘ഇനി ഞാനൊഴുകട്ടെ’; വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. 412 കിലോമീറ്റര്‍ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദൂരം നീര്‍ച്ചാലുകള്‍ മാലിന്യമുക്തമാക്കിയിട്ടുള്ളത്, 10,885 കിലോമീറ്റര്‍. എറണാകുളം ജില്ലയില്‍ 7,101 കിലോമീറ്ററും കോട്ടയം ജില്ലയില്‍ 4,148 കിലോമീറ്റര്‍ നീര്‍ച്ചാലുമാണ് […]






