വിവാഹത്തിനിടെ രാസഗുള വിളമ്പുന്നതിനെ ചൊല്ലി തർക്കം;സ്പൂണും കത്തിയും ഉപയോഗിച്ച് അക്രമം,ഒരുമരണം
ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹത്തിനിടെ രാസഗുള വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരു മരണം.എത്മാദ്പൂരിലെ ഖണ്ഡോളിയിലാണ് ആൺകുട്ടികളുടെ വിവാഹം നടക്കുന്നതിനിടെ മധുരപലഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതോടെ സ്പൂണും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയും പരസ്പരം പ്ലേറ്റുകൾ എറിയുകയും സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയുമായിരുന്നു.സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 20കാരനായ സണ്ണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി എസ്പി (റൂറൽ) സത്യജീത് ഗുപ്ത പറഞ്ഞു.സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
