പുനര്‍വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ നാക്കും മൂക്കും വെട്ടിയെടുത്തു
പുനര്‍വിവാഹത്തിന് വിസമ്മതിച്ചു എന്ന കാരണത്തിന് വിധവയായ യുവതിയുടെ നാക്കും മൂക്കും വെട്ടിയെടുത്തു. രാജസ്ഥാനിലെ ജയ്‌സാല്‍മറിലാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമന്‍ ഒളിവിലാണ്. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ ഒരാളെ വിവാഹം കഴിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചുവരികയായിരുന്നു. എന്നാല്‍ അയാളെ വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ഇതാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. ആശുപത്രിയിലുള്ള യുവതിയുടെ ആരോഗ്യ […]