kerala Kerala

ശക്തമായ മഴ; ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പ് 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ട് രാത്രി 8 മണിയോടെ റെഡ് അലര്‍ട്ട് ആയി […]

kerala Kerala

ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണം

ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ് , ഡി ടി പി സി എന്നിവര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മഴ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ […]

Kerala kerala

സംസ്ഥാനത്ത് അടുത്ത 5 ദിവസവും മഴ; കൂടുതല്‍ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്; മഴ സാധ്യത പ്രവചനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ […]

kerala Kerala

വേനല്‍മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന് ആശ്വാസം. അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാട് ജില്ലയിലും നാളെ പത്തനംതിട്ട ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട്. ശനി ഞായര്‍ ദിവസങ്ങളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

GLOBAL International Trending

യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ; റോഡ് ഗതാഗതം മുതല്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി

  • 17th April 2024
  • 0 Comments

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. […]

Kerala kerala

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

  • 11th April 2024
  • 0 Comments

തിരുവനന്തപുരം: ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം […]

Kerala kerala

ആശ്വാസം; എട്ട് ജില്ലകളില്‍ വേനല്‍മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

  • 1st April 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടക്കാല മഴയെത്തുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ നാലുവരെ വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ചവരെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് മഴയ്ക്കു സാാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു മഴയെത്തുക. ഏപ്രില്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും അഞ്ചിന് കോട്ടയത്തും ആലപ്പുഴയിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

National

കനത്ത മഴയും ശക്തമായ കാറ്റും; ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

  • 1st April 2024
  • 0 Comments

ഗുവാഹത്തി:കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഇതേതുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടു. ആറ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. മേല്‍ക്കൂര വളരെ പഴയതാണെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. മേല്‍ക്കൂര പറന്നുപോയതിനെ തുടര്‍ന്ന് സീലിങ് പൊട്ടി അകത്തേക്ക് വെള്ളം എത്തിയെന്നും ആളുകള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം […]

National

തമിഴ്നാട്ടില്‍ കനത്ത മഴ;10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8th January 2024
  • 0 Comments

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ. കടലൂര്‍, വില്ലുപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കല്ല്കുറിച്ചി, ചെങ്കല്‍പട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് അണ്ണാമലൈ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ […]

National

തമിഴ്നാട്ടിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

  • 20th December 2023
  • 0 Comments

ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി വര്‍ധിച്ചു. പ്രളയത്തെതുടര്‍ന്ന് തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. തുടര്‍ന്ന് ഈ റൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്.

error: Protected Content !!