National News

ജോഡോ താടിയെടുത്ത് രാഹുൽ;പുതു ലുക്കിൽ കേംബ്രിജിൽ

  • 1st March 2023
  • 0 Comments

ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും മുടിയും വെട്ടി പുതിയ ലുക്കിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.ജോഡോ യാത്രയിൽ താടിയും മുടിയും നീട്ടിവളർത്തി, വെള്ള ടി-ഷർട്ട് ധരിച്ചിരുന്ന രാഹുൽ, സ്യൂട്ടും ടൈയ്യും അണിഞ്ഞ് പുതിയ ലുക്കിലാണ് പ്രഭാഷണം നടത്തിയത്.കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ […]

National News

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സമ്പന്നനാക്കി, അദാനിയും മോദിയും ഒന്ന്; രാഹുൽ ഗാന്ധി

  • 26th February 2023
  • 0 Comments

ഗൗതം അദാനിയെ അതി സമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നും, അദാനിയും മോദിയും ഒന്നാണെന്നും കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയും, മന്ത്രിമാരും, സർക്കാറും അദാനിയുടെ രക്ഷക്കരാകുന്നുവെന്നും അദാനിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാന മന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ലളിതമായ ചോദ്യങ്ങളാണ് താൻ മോദിയോട് ഉന്നയിച്ചതെന്നും എന്നാൽ ഒന്നിനും മറുപടി […]

Kerala

വിശ്വനാഥന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം, കുടുംബത്തിന്‌ നീതി ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

  • 16th February 2023
  • 0 Comments

കല്പറ്റ : കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരണപ്പെട്ട നിലയിൽ കണ്ട വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ‘വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥൻ തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നത്. ഫെബ്രുവരി 9 നാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നുതന്നെ കാണാതായ വിശ്വനാഥനെ പിന്നീട് ഫെബ്രുവരി 10ന് മെഡിക്കൽ കോളേജിന് സമീപത്തെ […]

Kerala News

വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

  • 14th February 2023
  • 0 Comments

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചു എന്ന് പരാതി,.സ്ഥലസൗകര്യം ഇല്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണം തിരിച്ചയച്ചതെന്നാണ് വിവരം. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അയച്ച സാധനങ്ങള്‍ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. എച്ച് എം സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്.നടപടി ആശുപത്രി മെഡിക്കല്‍ ഓഫീസറുടേതാണെന്നും അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചെന്നും […]

National News

രാഹുൽ ​ഗാന്ധിയുടെ വിമാനം ‌ ഇറക്കാൻ അനുവദിച്ചില്ല;വാരാണസി, പ്ര​ഗ്യാരാജ് സന്ദർശനം മുടങ്ങി

  • 14th February 2023
  • 0 Comments

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാനുളള അനുമതി നിഷേധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്.യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചു.’ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ ഭയമാണ്. അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചത്’, അജയ് റായ് ആരോപിച്ചു. .ചൊവ്വാഴ്ച പ്രയാഗ്രാജിലും […]

Kerala News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി

  • 13th February 2023
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയവിശ്വനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കല്‍പ്പറ്റയിലെ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തി വിശ്വനാഥന്റെ കുടുംബത്തെക്കണ്ട് രാഹുല്‍ ആശ്വസിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ടി. സിദ്ദീഖ് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത് ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയിരിക്കുന്നത്.വയനാടുനിന്ന് ഭാര്യയുടെ […]

National News

തെളിവ് നല്‍കിയില്ല, രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കി

  • 8th February 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി.ചൊവ്വാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കംചെയ്യാനാണ് ലോക്‌സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച 12.30- ഓടെ അവ നീക്കംചെയ്തു.രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോക്‌സഭാ വൃത്തങ്ങള്‍ അറയിക്കുന്നത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ അദാനിവിഷയമുയര്‍ത്തി രാഹുല്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ […]

National

മോദി- അദാനി ബന്ധമെന്താണ്, രാജ്യം അദാനിക്ക് പതിച്ച് നൽകിയോ?; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  • 7th February 2023
  • 0 Comments

അദാനി വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രാജ്യം അദാനിക്ക് പതിച്ച് നൽകിയോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യം മുഴുവൻ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ ബിസിനസ് രംഗത്തും അദാനിക്ക് മാത്രം വിജയിക്കാനാവുന്നത് എങ്ങനെയാണ്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 2014 മുതൽ അദാനിയുടെ സമ്പത്ത് കുത്തനെ കൂടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനി പ്രധാനമന്ത്രിയുടെ വിധേയൻ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. […]

Kerala News

‘നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു;രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ഹരീഷ് പേരടി

  • 31st January 2023
  • 0 Comments

രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് ശ്രീനഗറിൽ സമാപനമായത്‌.136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം പിന്നിട്ടുള്ള കാൽനടയാത്ര അവസാനിച്ചപ്പോൾ നിരവധിപേർ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തി.ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യമെന്ന് നടൻ ഹരീഷ് പേരടി പറയുന്നു.“ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ […]

Kerala News

പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു; ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്ത്; രാഹുൽ ഗാന്ധി

  • 30th January 2023
  • 0 Comments

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന്നിയിട്ടില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചത്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കും.യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു.ബിജെപിയിലെ ഒരു […]

error: Protected Content !!