Entertainment News

‘ബഡേ മിയാന്‍ ഛോട്ടേ മിയാൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്;അക്ഷയ് കുമാർ ചിത്രത്തിൽ മുഖ്യവേഷത്തിൽ പൃഥ്വിരാജും

  • 7th December 2022
  • 0 Comments

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. അയ്യ, ഔറം​ഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് […]

Entertainment News

പ്രഭാസിന്റെ സലാറിലെ വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്;ഇതുവരെ കാണാത്ത ഗെറ്റപ്പ്;ക്യാരക്ടർ പോസ്റ്റർ

  • 16th October 2022
  • 0 Comments

കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോൾ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് സലാറിലെ പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.കെ.ജി. എഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്..ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ്പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, […]

Kerala News

ജീവിതത്തിൽ ആദ്യമായിട്ടാണ് ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്

  • 23rd August 2022
  • 0 Comments

ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്ന് നടൻ പൃഥ്വിരാജ്.കിഴക്കേക്കോട്ട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.ജന്മനാടായ തിരുവനന്തപുരത്തെ കുറിച്ച് വാചാലനാകുന്നതിനിടെ ആയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാര്യം പൃഥ്വിരാജ് പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു. ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ […]

Entertainment News

ലാലേട്ടനെ കാണണം,ലാലേട്ടനെ കാണണം ട്രോൾ പേജുകളിൽ നിറഞ്ഞ് പൃഥ്വിയുടെ വാക്കുകൾ

  • 13th August 2022
  • 0 Comments

കഴിഞ്ഞ ദിവസം ജന ഗണ മന എന്ന ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടയില്‍ കുഞ്ചാക്കോ ബോബനെ കണ്ടപ്പോള്‍ പൃഥ്വിരാജ് കാഷ്വലായി ലാലേട്ടനെ കാണാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് മടങ്ങിയ പൃഥ്വിരാജ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന ഗണ മന സക്‌സസ് മീറ്റിന്റെ പ്രധാനവേദിയിലും ലാലേട്ടനെ കാണാന്‍ പോവുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.തന്റെ അടുത്ത സിനിമയുടെ കാര്യം സംസാരിക്കാന്‍ ലാലേട്ടനെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വിദേശത്തേക്ക് പോകും മുന്‍പ് കാണണമെന്നുമാണ് പൃഥ്വിരാജ് പറയുന്നത് […]

Entertainment News

‘മധു കൊട്ട മധു ആകുന്നതിന് മുമ്പ്”കാപ്പ’ പുതിയ ലുക്ക്

  • 19th July 2022
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. കോട്ട മധു ഗുണ്ടാ നേതാവ് ആകുന്നതിന് മുമ്പുള്ള ലുക്കാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ‘പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍. […]

Trending

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും;മഞ്ജു വാര്യര്‍, ആസിഫ് അലി ടീമിനൊപ്പം കാപ്പ

  • 15th July 2022
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.ചിത്രത്തിന്റെ പൂജ രാവിലെ 9:30ന് പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ്‌ അലി, എ കെ സാജൻ, ജിനു വി എബ്രഹാം, തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. പൃഥ്വിരാജിനെ […]

Entertainment News

കടുവ സിനിമയിലെ വിവാദ പരാമര്‍ശം നീക്കി, മാപ്പ് പറഞ്ഞ് പൃഥ്വിരാജ്, ഇന്ന് രാത്രിയോടെ സിനിമയുടെ പുതിയ പതിപ്പ് തിയേറ്ററുകളില്‍

  • 11th July 2022
  • 0 Comments

കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ മാപ്പ് പറയുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തിനെത്തിയിരുന്നു. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ‘ഈ ഡയലോഗ് മൂലം വേദനിച്ച എല്ലാവര്‍ക്കും ഉള്ളില്‍ നിന്നും തന്നെ ക്ഷമ ചോദിക്കുന്നു. ഇനി പറയുന്ന കാര്യങ്ങളെ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകള്‍ ന്യായീകരിക്കുന്നതായോ വാദങ്ങള്‍ ഉന്നയിക്കുനതയോ കാണരുത്. ഈ സംഭവം നടന്ന സമയത്ത് […]

Entertainment News

ബോക്‌സ് ഓഫീസില്‍ വേട്ട തുടര്‍ന്ന് കടുവ;’ജനഗണമനയുടെ’ റെക്കോർഡ് തിരുത്തി പൃഥ്വിരാജ്

  • 11th July 2022
  • 0 Comments

പൃഥ്വിരാജ് നായകനായ കടുവ 4 ദിവസം കൊണ്ട് 25 കോടിക്ക് മുകളില്‍ നേടിയതായി നിര്‍മ്മാതാക്കള്‍. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും പരിഗണിച്ചാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ കടുവ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയ ചിത്രമാവുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് […]

Entertainment News

കടുവയിലെ വിവാദ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും ;മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം

  • 10th July 2022
  • 0 Comments

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘കടുവ’യെന്ന സിനിമയിലെ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന ഡയലോഗാണ് വിവാദമായത്. നമ്മള്‍ ചെയ്‍ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്നതാണ് പരാമര്‍ശമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസിന്റെ കുറിപ്പ് ഷെയര്‍ ചെയ്‍ത് പൃഥ്വിരാജും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.ആ […]

Entertainment News

പൃഥ്വിരാജി’നെ പിന്നിലാക്കി ‘വിക്രം’; ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി കടന്നു,വീണ്ടും പതറി ബോളിവുഡ്

ബോളിവുഡ് ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’നെ ബോക്്‌സ് ഓഫീസില്‍ പിന്നിലാക്കി കമല്‍ ഹാസന്റെ ‘വിക്രം’. രണ്ട് ദിവസം കൊണ്ട് ‘വിക്രം’ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ ‘സാമ്രാട്ട് പൃഥ്വിരാജ്’ നേടിയത് 23 കോടി മാത്രമാണ്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജറും മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. ചിത്രം നായകൻ ആദിവിയുടെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞു.ആദ്യ ദിനം മാത്രം 34 കോടി […]

error: Protected Content !!