‘ബഡേ മിയാന്‍ ഛോട്ടേ മിയാൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്;അക്ഷയ് കുമാർ ചിത്രത്തിൽ മുഖ്യവേഷത്തിൽ പൃഥ്വിരാജും

0
93

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. അയ്യ, ഔറം​ഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.
അതേസമയം, ​ഗോൾഡ് എന്ന മലയാള സിനിമയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നയൻതാര നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അൽഫോൺസ് പുത്രൻ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here