Entertainment Trending

ആക്ടറെന്ന നിലയില്‍ മകള്‍ക്ക് ആഭിമാനത്തോടെ കാണിച്ചുകൊടുക്കാന്‍ പോകുന്ന തന്റെ ആദ്യ സിനിമ ആടുജീവിതം; പൃഥ്വിരാജ് പറയുന്നു

 • 14th March 2024
 • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. ഒരു ആക്ടറെന്ന നിലയില്‍ മകള്‍ക്ക് ആഭിമാനത്തോടെ കാണിച്ചുകൊടുക്കാന്‍ പോകുന്ന തന്റെ ആദ്യ സിനിമ ആടുജീവിതമായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് താരത്തിന്റെ പ്രതികരണം. എന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. മകളെ സിനിമകള്‍ കാണിക്കാത്തെ ആള്‍ക്ക് എങ്ങനെയാണ് പ്രേക്ഷകരോട് കുടുംബ സമേതം സിനിമ കാണാന്‍ പറയാനാവുക […]

Entertainment

അച്ഛന്‍ മരിച്ച സമയത്ത് ഞാന്‍ ആലോചിച്ചത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ്; പൃഥ്വിരാജിന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും

 • 19th February 2024
 • 0 Comments

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് വാചാലയായത്. അച്ഛന്‍ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നില്‍ക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു. അച്ഛന്റെ വിയോഗത്തേക്കുറിച്ച് തൊണ്ടയിടറിയാണ് പൃഥ്വിരാജ് സംസാരിച്ചത്. ഇത് കേട്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുനിറയുകയായിരുന്നു. ‘എന്റെ ജീവിതത്തില്‍ […]

Entertainment News

‘എമ്പുരാ’ന് പ്രൊമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാവില്ല;പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് പൃഥ്വിരാജ്

 • 2nd September 2023
 • 0 Comments

എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് പൃഥ്വിരാജ്.എമ്പുരാന്റെ’ പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയിരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. എന്തായാലും ‘എമ്പുരാന്’ പ്രൊമൊ ഉണ്ടാകില്ല. ഞങ്ങള്‍ ‘എമ്പുരാനെ’ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കും. ഈ മാസം തന്നെ പ്രഖ്യാപനം. എന്നായിരിക്കും ചിത്രീകരണം തുടങ്ങുക എന്നതടക്കമുള്ള കാര്യങ്ങള്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്നാണ് സോഷ്യൽ […]

News Sports

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു; ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ്

ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ് രംഗത്ത്. 2012 ലെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രീലങ്കൻ ഇതിഹാസം മലിംഗയെ ബാറ്റിലൂടെ തകർത്ത 23 കാരൻ വിരാട് കോലിക്ക് പകരക്കാരനായി ഇപ്പോൾ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. “ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു”- പൃഥ്വി […]

Entertainment News

ജയഹേ യ്ക്ക് ശേഷം വിപിൻ;’ഗുരുവായൂരമ്പല നടയില്‍’ ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍

 • 2nd March 2023
 • 0 Comments

ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഗുരുവായൂരമ്പല നടയിലിൽ വില്ലനായെത്തുന്നത് പൃഥ്വിരാജ്.ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് […]

Entertainment News

ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി;’വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്;മല്ലിക സുകുമാരൻ

 • 20th February 2023
 • 0 Comments

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ കണ്ട് താന്‍ ഞെട്ടിക്കരഞ്ഞു പോയെന്ന് മല്ലിക സുകുമാരൻ.സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. […]

Entertainment News

എല്ലാ കഥയും പൃഥ്വിരാജിനറിയാം;ട്രോളുകൾക്ക് മറുപടി,സിനിമ ചര്‍ച്ചകളെക്കുറിച്ച് ലോകേഷ് കനകരാജ്

 • 27th January 2023
 • 0 Comments

അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ തനിക്ക് അറിയാമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈതി 2, റോളകസ് കഥാപാത്രത്തിന്റെ സ്പിൻ ഓഫ്, നിലവില്‍ നിര്‍മിക്കുന്ന സിനിമ എന്നിവയെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഇപ്പോഴിതാ ഇതിന് ലോകേഷ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകേഷ് കനകരാജ് പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ […]

Entertainment News

ജയ ഹേ’ സംവിധായകനൊപ്പം വീണ്ടും ബേസിൽ ഒപ്പം പൃഥ്വിയും ​’ഗുരുവായൂരമ്പല നടയിൽ’

 • 1st January 2023
 • 0 Comments

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു.പുതിയ ചിത്രത്തിന് ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് പേര്കുഞ്ഞിരാമായണ’ത്തിന്റെ സഹ തിരക്കഥാകൃത്തായ ദീപു പ്രദീപ് ആണ് പുതിയ ചിത്രത്തിന്റെയും രചന നിർവ്വഹിക്കുന്നത്. ‘ഗോദ’യുടെ നിർമ്മാതാക്കളായ ഇ4 എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ പോസ്റ്റിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാണ്. ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രം.ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി […]

Entertainment News

പഠാൻ വിവാദം, കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖം,പ്രതികരിച്ച് പൃഥ്വിരാജ്

 • 19th December 2022
 • 0 Comments

പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പത്താൻ വിഷയത്തിൽ വിഷമമുണ്ട് എന്നായിരുന്നു നടന്റെ പ്രതികരണം.ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നും കാപ്പ’ സിനിമയുടെ പ്രോമോഷൻ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വി പറഞ്ഞു.‘ബേഷരം രം​ഗ്’ എന്ന ​ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ മുൻനിർത്തിയാണ് വിവാ​ദങ്ങളുടെ തുടക്കം. ഈ ​ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ദീപികയുടെ വസ്ത്രങ്ങളെ […]

Entertainment News

‘ബഡേ മിയാന്‍ ഛോട്ടേ മിയാൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്;അക്ഷയ് കുമാർ ചിത്രത്തിൽ മുഖ്യവേഷത്തിൽ പൃഥ്വിരാജും

 • 7th December 2022
 • 0 Comments

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. അയ്യ, ഔറം​ഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് […]

error: Protected Content !!