ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്ന് നടൻ പൃഥ്വിരാജ്.കിഴക്കേക്കോട്ട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.ജന്മനാടായ തിരുവനന്തപുരത്തെ കുറിച്ച് വാചാലനാകുന്നതിനിടെ ആയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാര്യം പൃഥ്വിരാജ് പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു. ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് ഞാന്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. ‘കാപ്പ’ എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. പൃഥ്വി പറഞ്ഞു