Entertainment News

പ്രഭാസിന്റെ സലാറിലെ വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്;ഇതുവരെ കാണാത്ത ഗെറ്റപ്പ്;ക്യാരക്ടർ പോസ്റ്റർ

കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോൾ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് സലാറിലെ പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.കെ.ജി. എഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്..ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ്പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് താരം. കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണവും ധരിച്ചിട്ടുണ്ട്.ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ രവി ബസ്റൂര്‍ ആണ് സംഗീത സംവിധാനം. കോവിഡ് കാരണം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തടസ്സം നേരിട്ട സിനിമയുടെ റിലീസ് ഡേറ്റ് നീട്ടി വെക്കുകയായിരുന്നു. 28 സെപ്റ്റംബര്‍ 2023 -ാണ് പുതിയ റിലീസ് തീയതി.ഡാര്‍ക്ക് സെന്‍ട്രിക്ക് തീം ടെക്നോളജി ഉപയോഗിക്കുന്ന സിനിമ കൂടിയാണ് സലാര്‍. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!