National News

ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളി; ജാഗ്രത വേണം; പ്രധാന മന്ത്രി

കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധ വെല്ലുവിളിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ലോക്സഭ മണ്ഡലമായ വരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ജാഗ്രത കൈവിടരുതെന്നും മോദി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. തുടര്‍ന്ന് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുകയും കടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും […]

National News

അംബേദ്കറിനു മുന്നിൽ നമിക്കുന്നു; പ്രധാനമന്ത്രി

  • 14th April 2021
  • 0 Comments

ഇന്ത്യയുടെ ഭരണഘടനാശില്പിയായ ബിആർ അംബേദ്കറിൻ്റെ 130ആം ജന്മദിനമാണ് ഇന്ന്.അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമ്മിച്ചു. ‘അംബേദ്കർ ജന്മദിനത്തിൽ അദ്ദേഹത്തെ ഓർമിക്കുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം ഓരോ തലമുറയ്ക്കും ഒരു മാതൃകയായി തുടരും. അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘അംബേദ്കർ ജയന്തിയിൽ ഞാൻ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു. […]

National News

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകുന്നതിന് അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടി ബാര്‍ക്ക് മുന്‍ സിഇഒ; വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

  • 18th January 2021
  • 0 Comments

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകുന്നതിന് റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടിയുള്ള ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയുടെ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. അര്‍ണബ് ഗോസ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. ടൈസ് നൗ ആണ് ചാറ്റിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ണബിന് ടി.ആര്‍.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിനായി ജഡ്ജിയ്ക്ക് കോഴ നല്‍കാന്‍ പാര്‍ഥോദാസ് ഗുപ്ത ഉപദേശം നല്‍കുന്നതും ചാറ്റിലുണ്ട്. 2019 ഒക്ടോബര്‍ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ […]

National News

കര്‍ഷക പ്രക്ഷോഭം; സര്‍ക്കാര്‍ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും

  • 18th December 2020
  • 0 Comments

കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. പുതിയ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ കര്‍ഷകര്‍ക്ക് കത്ത് അയച്ചിരുന്നു. താങ്ങുവില നിര്‍ത്തലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുത്, ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തോമര്‍ കത്തില്‍ വ്യക്തമാക്കി. […]

‘പുല്‍വാമ’യില്‍ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല, സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്; ഏകതാ ദിവസില്‍ നരേന്ദ്ര മോദി

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കരുത്ത് ഐക്യവും വൈവിധ്യവുമാണ്. സര്‍ക്കാര്‍ കര്‍ഷകരെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കുക എന്നത് എന്ന് മോദി ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്, ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല, ലോകത്തെയാകെ ഒരു […]

Kerala News

പ്രധാനമന്ത്രിക്ക് കത്ത് അയച്ചവർക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം: പൗരാവകാശങ്ങളെ റദ്ദ് ചെയ്യുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് സോളിഡാരിറ്റി

കുന്ദമംഗലം : പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്‌ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടി ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. ട്രെയിനർ ഇoതിയാസ് മുണ്ടുമുഴി, ഷാഹുൽ ഹമീദ് കക്കോടി, ജാസിം തോട്ടത്തിൽ, റഈസ് […]

National Trending

‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ വ്യാഴാഴ്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. ലോക ബാഡ്മിന്റണ്‍ ജേതാവ് പി വി സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം ഉന്നത […]

National News

ലഷ്‌കർ ത്വയ്ബ ഭീകരർ ഇന്ത്യയിൽ ആക്രമണത്തിന് ഒരുങ്ങുന്നു; ലക്ഷ്യം മോദിയുടെ വാരണാസി

ലഷ്‌കറെ ത്വയ്ബ ഭീകരർ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കുറച്ചു മാസങ്ങളായി വാരണാസിയില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദിയായ ഉമര്‍ മദനിയും നേപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ അംഗവും കഴിഞ്ഞ […]

Kerala National News

തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു […]

error: Protected Content !!