രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ആകാംക്ഷയോടെ രാജ്യം, മുന്‍തൂക്കം ദ്രൗപദി മുര്‍മൂവിന്
രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. എന്‍ഡിഎ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപദി മുര്‍മുവിനാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനോടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. ജെ.എം.എം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി. […]
