പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം വിളി; ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും സംഘടകര്‍ക്കാണ് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റങ് ദള്‍ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട് റാലികള്‍ക്ക് […]
