Kerala

തെറ്റ് ഒന്നു ചെയ്തില്ല, മുഖത്തടിച്ചു, ലാത്തി കൊണ്ട് മർദിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

  • 2nd April 2023
  • 0 Comments

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മർദിച്ചെന്ന ആരോപണവുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷ് ആണ് ആരോപണമുന്നയിച്ചത്. നോർത്ത് പാലത്തിനു താഴെ നിൽക്കുമ്പോൾ എസ്എച്ച്ഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തി കൊണ്ട് കാലിൽ അടിച്ചെന്നും റിനീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നോർത്ത് പാലത്തിനു താഴെ ഇരിക്കുകയായിരുന്നു. എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു.കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തികൊണ്ട് അടിച്ചു. വെറുതെ എന്നെ അടിക്കല്ലേ എന്നു […]

National

കർണാടകയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ കൊലപ്പെടുത്തി

  • 2nd April 2023
  • 0 Comments

ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇദ്രീസ് പാഷയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പുനീത് കെരെഹള്ളിയെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് ഇന്ദ്രീസ് പാഷയെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പുനീത് കെരെഹള്ളി അടക്കമുള്ള ഗോരക്ഷകർക്കെതിരെ നടപടി എടുക്കണണെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ഇന്ദ്രീസ് പാഷയുടെ ബന്ധുക്കൾ പ്രതിഷേധം നടത്തുകയായിരുന്നു. ഇദ്രീസ് പാഷ മോചിപ്പിക്കാൻ പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അല്ലാത്തപക്ഷം […]

Kerala

വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി; പ്രതികൾ അറസ്റ്റിൽ

  • 1st April 2023
  • 0 Comments

കൊച്ചി: പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്.ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. മിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്.വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽ നിന്നു […]

Kerala

സൂര്യഗായത്രി കൊലക്കേസ്: വിധി കേള്‍ക്കാന്‍ ഭിന്നശേഷിക്കാരിയായ മാതാപിതാക്കള്‍

  • 31st March 2023
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധി കേള്‍ക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയില്‍ എത്തും. ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും […]

National

ടിക്കറ്റ് ഉണ്ടായിട്ടും മൂന്നു പേർക്ക് തിയറ്ററിൽ പ്രവേശനം നിഷേധിച്ച് അധികൃതര്‍

  • 30th March 2023
  • 0 Comments

സിനിമാ തിയറ്ററില്‍ എത്തിയ നരിക്കുറവര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം നിഷേധിച്ച് തിയറ്റര്‍ അധികൃതര്‍. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് ടിക്കറ്റുമായി കോയമ്പേടുള്ള തിയറ്ററില്‍ സിനിമയ്‌ക്കെത്തിയത്. സിനിമ കാണാനെത്തിയര്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ വഴങ്ങിയില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായി.ഇന്നു രാവിലെയാണ് ചെന്നൈ കോയമ്പേടുള്ള തിയറ്ററിൽ വിവാദ സംഭവം അരങ്ങേറിയത്. കഴി‍ഞ്ഞ ദിവസം റിലീസായ ‘പത്തുതല’ എന്ന ചിത്രം കാണാനാണ് നരിക്കുറവർ സമുദായത്തിൽപ്പെട്ട രണ്ടു സ്ത്രീകളും ഒരു കുട്ടിയും തിയറ്ററിലെത്തിയത്. ഇവരുടെ കയ്യിൽ ടിക്കറ്റുണ്ടായിരുന്നെങ്കിൽ അധികൃതർ അകത്തു കയറ്റാൻ തയാറായില്ല. […]

സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

  • 30th March 2023
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20കാരിയായ […]

Kerala

അനധികൃത സ്വത്ത് സമ്പാദനം : ആര്‍ടിഒ ഷീബയ്‌ക്കെതിരേ വിജിലന്‍സ് കേസ്

  • 29th March 2023
  • 0 Comments

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒയ്‌ക്കെതിരേ വിജിലന്‍സ് കേസെടുത്തു. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒ എ സി ഷീബയ്‌ക്കെതിരേയാണ് കേസെടുത്തത്. ഇവരുടെ മട്ടന്നൂരിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയതിനു പിന്നാലെയാണ് കേസെടുത്തത്. പരിശോനയില്‍ സ്വര്‍ണവും 80 ഓളം രേഖകളും പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ വിജിലന്‍സിനെ അറിയിക്കാതെ കോഴിക്കോട് വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. സ്‌പെഷ്യല്‍ സെല്‍ എസ്.പി കെ.പി അബ്ദുല്‍ റസാഖിന്‍റെ നേതൃത്വത്തില്‍ ഡി വൈ എസ് പി […]

Kerala

കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എസ്ഐക്ക് സസ്പെൻഷൻ

  • 29th March 2023
  • 0 Comments

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് പോലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ഹിൽ പാലസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരിച്ച മനോഹരനെ എസ് ഐ അടിച്ചതായി തെളിഞ്ഞത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്. അതേസമയം ഒപ്പമുണ്ടായിരുന്ന പോലീസുകാർ മർദ്ദിച്ചതായി തെളിവില്ല എന്നും കമ്മീഷണർ പറഞ്ഞു. കസ്റ്റഡി മരണ കേസിൽ സാക്ഷികളുടെ മൊഴികളില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. […]

Kerala

സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു: രണ്ടുപേര്‍ പോലീസ് പിടിയിൽ

  • 29th March 2023
  • 0 Comments

പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവര്‍ത്തകനും നൂറണി സ്വദേശിയുമായബവീര്‍(31) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചുള്ള കവര്‍ച്ച.സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍‌ തമിഴ്നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാലുപേരെക്കൂടി […]

Kerala Local News

കാല്‍നടയാത്രക്കാരിയെ ഇടിച്ച് കാര്‍ മതിലില്‍ തട്ടി നിന്നു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

  • 29th March 2023
  • 0 Comments

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാൽ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ […]

error: Protected Content !!