Kerala

ലോറി ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി, ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 17th April 2023
  • 0 Comments

പത്തനംതിട്ട: ലോറി ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. കെട്ടിടത്തിന് കേടുപാടുകൾ. ആളുകൾ അത്ഭുതകരമായി രക്ഷപെട്ടു. ദേശീയപാതാ നിർമാണത്തിന് മണ്ണും കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബഹുനില കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തതിൽ കെട്ടിടം ഭാഗികമായി തകർന്നു. ഈ സമയം കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായാണ് രക്ഷപെട്ടത്. വർക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ബൈക്കുകൾ തകർന്നു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തോന്നല്ലൂർ […]

Kerala News

വയോധികയായ അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ തെറിവിളി; പൊലീസിന് സസ്‌പെൻഷൻ

  • 16th April 2023
  • 0 Comments

കണ്ണൂര്‍∙: മകനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന വയോധികയായ അമ്മയ്ക്കുനേരെ ധര്‍മടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ അനീതി. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്ന് പരാതി. അമ്മയെ എസ്എച്ച്‌ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നു. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് മകനായ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. […]

News

എല്ലാത്തിനും പിന്നില്‍ സഹോദരൻ, താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിന്റെ വീഡിയോ പുറത്ത്

  • 14th April 2023
  • 0 Comments

കോഴിക്കോട്∙ ക്വട്ടേഷൻ സംഘം താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ പുതിയ വിഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി ഈ വി‍ഡിയോയില്‍ പറയുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. അതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തുനിന്ന് പിടിയിലായ ഇവരെ […]

Kerala

ഉള്ളിയേരി വാഹനം ഓടിക്കുമ്പോൾ പൊടിപാറിയതിനെ ചൊല്ലി തർക്കം: വീടിനു തീയിട്ട യുവാവ് അറസ്റ്റിൽ

  • 14th April 2023
  • 0 Comments

കോഴിക്കോട് ∙ ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കമുണ്ടായി. ഇതിൽ യൂസഫ് ഇടപെട്ടതിനെ തുടർന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

  • 14th April 2023
  • 0 Comments

മലപ്പുറം: ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് 58 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് പോലീസിന്റെ പിടിയിലായത്.957.2 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 957.2 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും 3.15ന് എയര്‍ ഇന്ത്യ […]

Kerala

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു; പ്രതി പോലീസ് പിടിയിൽ

  • 13th April 2023
  • 0 Comments

തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് നാൽപത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനു(45)അറസ്റ്റിൽ. ഏപ്രിൽ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ […]

Kerala News

പ്ലസ് ടു കോഴക്കേസ്: കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

  • 13th April 2023
  • 0 Comments

കൊച്ചി ∙ പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ ഹർജി കോടതി അംഗീകരിച്ചു. അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020ലാണ് കേസ് റജിസ്റ്റർ ചെയ്തത്. 2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ.എം.ഷാജിയെ പ്രതി ചേർത്ത് […]

National

സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; രണ്ട് പേർക്കെതിരെ കേസ്

  • 13th April 2023
  • 0 Comments

ബട്ടിൻഡ വെടിവെപ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് സൈനികർക്ക് നേരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 4 പേർ മരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ 4.35നാണ് സംഭവം. ഒരു സൈനികൻ മറ്റ് സൈനികർക്കുനേരെ വെടിയുതിർത്തതാകാമെന്ന് ഭട്ടിൻഡ എസ്എസ്പി ഗുൽനീത് ഖുറാന പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Kerala

ട്രെയിന്‍ തീവെപ്പ് കേസ്: തെളിവെടുപ്പിനായി ഷാരൂഖ് സെയ്ഫിയുമായി പോലീസ് കണ്ണൂരിലേക്ക്

  • 12th April 2023
  • 0 Comments

കോഴിക്കോട്/കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസിന്റെ തെളിവെടുപ്പ്. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തുക. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചു. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. എലത്തൂരില്‍വെച്ച് കൃത്യം നടത്തിയശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കണ്ണൂര്‍ സ്റ്റേഷനിലാണ് ഏറെനേരം ഒളിച്ചിരുന്നതും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഈ […]

Kerala News

കൊലപാതകമടക്കം നിർവധി ക്രിമിനൽ കേസുകൾ: പ്രതിയെ കാപ്പ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

  • 12th April 2023
  • 0 Comments

താനൂർ: കൊലപാതക കേസ്സുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൌഡി രാഹുലിനെതിരെ കാപ്പ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ വെളളിയാമ്പുറം എന്ന സ്ഥലത്തു താമസിക്കുന്ന കീരിയാട് വീട്ടിൽ രാമകൃഷ്ണൻ മകൻ രാഹുൽ 24 വയസ്സ് എന്നയാളെയാണ് കാപ്പ നിയമ പ്രകാരം താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. സുജിത്ത് ദാസ്. എസ്. ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. പ്രേമ് കുമാർ ഐഎ […]

error: Protected Content !!