വ്യാജ രേഖ കേസ്; വിദ്യയുടെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കണ്ടെത്തി പോലീസ്
വ്യാജ രേഖ കേസിൽ അറസ്റ്റിലായ കെ വിദ്യയുടെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. വ്യാജരേഖയുടെ പകര്‍പ്പ് വിദ്യയുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയെന്നാണ് സൂചന. സൈബര്‍ വിദഗ്ധരാണ് വിദ്യയുടെ ഫോണ്‍ വിശദമായി പരിശോധിച്ചത്. ഫോണിലെ പല ചിത്രങ്ങളും ഇ മെയില്‍ സന്ദേശങ്ങളും ഡിലീറ്റ് ചെയത നിലയിലായിരുന്നു. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തപ്പോള്‍ വിദ്യയ്ക്ക് കുരുക്കാകുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന.അഗളി പോലീസ് വിദ്യയെ കസ്റ്റഡിയില്‍ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി […]
