പോക്‌സോ കേസിൽ നിരപരാധിയെ പ്രതിയാക്കി അറസ്റ്റ് ചെയ്തു; പൊലീസുകാർക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കോടതി
മംഗളൂരു: പോക്‌സോ കേസിൽ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാർക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. യഥാർത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. കർണാടകയിലെ മംഗളൂരുവിൽ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിഴ ഒടുക്കണമെന്നാണ് ജില്ലാ രണ്ടാം അഡിഷണൽ എഫ്ടിഎഫ്സി പോക്സോ കോടതി ഉത്തരവിട്ടത്. പൊലീസ് ഇൻസ്പെക്ടർ രേവതി സബ് ഇൻസ്പെക്ടർ റോസമ്മ എന്നിവർക്കാണ് പിഴ വിധിച്ചത്. […]








