Kerala News

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി;വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് നടപടി

  • 31st July 2022
  • 0 Comments

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് നീട്ടിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നീട്ടിയത്.ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സൈറ്റിൽ പ്രവേശിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും സെർവർ ഡൌൺ ആയതിനാൽ ഇതിന് കഴിഞ്ഞില്ല.കൂടുതൽ സെർവറുകൾ […]

Kerala News

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ; ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കും,ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയത് പ്രശ്നം

  • 30th July 2022
  • 0 Comments

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി പറഞ്ഞു.ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പോർട്ടൽ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച […]

error: Protected Content !!