നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ല; പികെ ബഷീറിനെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്
മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പികെ ബഷീര്‍ എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്. നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന്മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ബഷീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ല. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. സഹിഷ്ണുത പുലര്‍ത്തണം. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികര്‍ക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും […]


