Kerala

ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്

  • 15th July 2023
  • 0 Comments

വിവാദങ്ങൾക്കിടെ ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് […]

Kerala

‘ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ’; പിണറായി വിജയൻ

  • 14th July 2023
  • 0 Comments

ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ […]

Kerala

കേരളത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ല: ഇ.ശ്രീധരൻ

  • 11th July 2023
  • 0 Comments

പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചർച്ച […]

Kerala

തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണം, ഹൈബി ഈഡന്റെ വിചിത്ര ആവശ്യം തള്ളി

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഹൈബി ഈഡന്‍ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് […]

Kerala News

സർക്കാർ എല്ലാ കാര്യങ്ങളിലും കാണിക്കുന്നത് ഇരട്ട നീതി; വിമർശനവുമായി വി ഡി സതീശൻ

  • 30th June 2023
  • 0 Comments

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എല്ലാ കാര്യങ്ങളിലും കാണിക്കുന്നത് ഇരട്ട നീതിയാണെന്നും മുഖ്യമന്ത്രിക്കെതിരായ ബെന്നി ബഹനാന്റെ പരാതിയിൽ കേസെടുക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് നടന്ന കൊള്ള ചൂണ്ടിക്കാട്ടിയിട്ട് കേസെടുക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മൗനമാണ്. കൈതോല പായ വിഷയത്തെ സിപിഐഎം ന്യായികരിക്കുന്നു. പിണറായി വിജയന്റേത് കമ്മ്യൂണിസ്റ്റ് സർക്കാരല്ല. തനിക്ക് വിദേശത്ത് ബെനാമി ഹോട്ടൽ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാർത്തയില്‍ മറുപടി പറയാൻ ഇല്ല.നിരന്തരം ആളുകളെ […]

Kerala News

കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായ വെളിപ്പെടുത്തൽ; പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം; വി.ഡി. സതീശൻ

  • 27th June 2023
  • 0 Comments

കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിനെതിരെ കേസ് എടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും സതീശൻപറഞ്ഞുഹൈക്കമാൻഡുമായി ചർച്ചയ്ക്കായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയിരിക്കുന്നത് ഗുരുതര ആരോപണമാണ്. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ ദേശാഭിമാനി ഓഫീസിൽ വിവിധ […]

Kerala News

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഖജാനാവ് കട്ടുമുടിക്കുന്നു; വിമർശനവുമായി കെ സുധാകരൻ

  • 21st June 2023
  • 0 Comments

എ ഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഐഎം അടിമകളുടെ മുഖത്തേറ്റ അടിയാണെന്ന് കെ സുധാകരൻ. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് സകല അഴിമതികളിലും […]

Kerala

12 ദിവസത്തെ വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി

  • 20th June 2023
  • 0 Comments

തിരുവനന്തപുരം: പന്ത്രണ്ടു ദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. യുഎഇയില്‍ നിന്നുള്ള വിമാനത്തിൽ വെളുപ്പിനാണു മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങൾ സന്ദർശിച്ചു. ഈ രാജ്യങ്ങളിലെ സംഘടനകളുമായും നേതാക്കളുമായും കൂടിക്കാ‍ഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യുഎസിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം, ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനം, ലോകബാങ്ക് സന്ദർശനം എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. ക്യൂബയിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. […]

Kerala News

അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ ;അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

സിനിമ / സീരിയൽ താരം കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയുടെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. […]

Kerala News

ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം; മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ ; വി ഡി സതീശൻ

കേരള മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസിലർ ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുളവാക്കുന്നു എന്ന് പറഞ്ഞ സതീശൻ സ്വന്തം ഓഫീസിൽ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു എന്ന് വ്യക്തമാക്കി.ജൂൺ അഞ്ചിന് നടക്കുന്ന സമരത്തിൽ ഒരു എഐ ക്യാമെറക്കും കേടുപാടുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് […]

error: Protected Content !!