Kerala News

ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചു;കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് മുഖ്യമന്ത്രി

  • 23rd August 2023
  • 0 Comments

ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിലക്കയറ്റത്തിൽ നാം ദേശീയ ശരാശരിയെക്കാൾ താഴെയാണെന്നും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങൾ നൽകുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. […]

Kerala News

മാധ്യമങ്ങളെയും ജനങ്ങളെയും പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി’; വി ഡി സതീശൻ

  • 21st August 2023
  • 0 Comments

കേരളത്തിന്റെ മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെതെന്നും മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോ​ഗത്തിൽ വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമൊക്കെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരില്ല. അധികാരം തലക്ക് പിടിച്ച ആളാണ് പൊതുമരാമത്ത് മന്ത്രി […]

Kerala News

തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹം ; പി കൃഷ്‌ണപിള്ളയുടെ ചാരവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി

  • 19th August 2023
  • 0 Comments

ചരമവാർഷിക ദിനത്തിൽ പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലാകെ സഞ്ചരിച്ച് തൊഴിലാളി വർഗ പ്രസ്ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു . ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരുമെന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം കേരളത്തിലെ കമ്മ്യൂണിസ്റ്റ് […]

Kerala kerala politics

മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; കനത്ത സുരക്ഷയൊരുക്കും

  • 19th August 2023
  • 0 Comments

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. ശനിയാഴ്ച്ച അദ്ദേഹം കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. മകള്‍ വീണാ വിജയന്റെ എക്‌സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കുന്നത്. നേരത്തെ എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്. […]

Kerala News

രാജ്യത്തിൻറെ 77 സ്വാതന്ത്ര്യ ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യ മന്ത്രി

  • 15th August 2023
  • 0 Comments

ഇന്ത്യയുടെ 77മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. ർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് നയിച്ചപരേഡിൽ അണിനിരന്ന വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമ സഭയിൽ സ്‌പീക്കറും പതാക ഉയർത്തി. കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയർത്തി . പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് […]

Kerala News

മാസപ്പടി വിവാദം;അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം

  • 14th August 2023
  • 0 Comments

മാസപ്പടി വിവാദത്തെ അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ.മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്.കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി സെന്‍ററിൽ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍‍‍‍‍‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ […]

Kerala News

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമത്;ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണം; പിണറായി വിജയൻ

  • 3rd August 2023
  • 0 Comments

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതാണെന്നും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദഗ്ദ്ധർ പങ്കെടുക്കുന്ന ഈ കോൺഫറെൻസിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും.ഇതിനു മുൻപ് നടന്ന കോൺഫറൻസിൽ വിദഗ്ദർ നൽകി മിക്ക നിർദേശങ്ങളും നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ചർച്ചകൾക്ക് ഈ വേദി ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തരാഷ്ട്ര കോൺഫറെൻസും ശില്പശാലയും മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു.മെഡിക്കൽ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ […]

Kerala

മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

  • 27th July 2023
  • 0 Comments

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും. പൊലീസ് സ്വമേധയാ കേസെടുത്തത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണം പറഞ്ഞാണ്. എന്നാൽ കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസിൽ നിന്ന് സർക്കാർ നേരത്തെ തന്നെ തലയൂരുകയായിരുന്നു. കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ […]

Kerala

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

  • 26th July 2023
  • 0 Comments

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് […]

Kerala News

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു

  • 18th July 2023
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. […]

error: Protected Content !!