Kerala News

കിൻഫ്ര തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം തുമ്പ കിൻഫ്രയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഫയർ മാൻ രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീയണക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ചാക്ക ഫയർ യൂണിറ്റിലെ ജീവനക്കാരനായ രഞ്ജിത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾ ശരീരത്തിൽ വീണ് […]

Kerala News

അഴിമതി കഥകൾ പുറത്ത് വരുമ്പോൾ മുഖ്യ മന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; വി ഡി സതീശൻ

അഴിമതി ആരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത മുഖ്യമന്ത്രി വഴിവിട്ട് കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. ഭീഷണിപ്പെടുത്തായാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായ നടപടികളാണ് കരാറിന്റെ ആദ്യാവസാനം നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് നോട്ടീസ് അയച്ച കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കോടതിയില്‍ പോയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും. […]

Kerala

മുഖ്യമന്ത്രിയുടെ അഹങ്കാരം കൂടി, തോന്നിയത് ചെയ്യുന്നു: രമേശ് ചെന്നിത്തല

തൃശൂർ∙ റോഡ് ക്യാമറ പദ്ധതി ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തോളമായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്നു വളരെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യപിതാവിനെതിരെ റിപ്പോർട്ട് നൽകാൻ ഒരു ഗവൺമെന്റ് സെക്രട്ടറിക്കും ആകില്ലെന്നു ചെന്നിത്തല പറഞ്ഞു. തൃശൂർ ഡിസിസി ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല. ‘‘കർണാടകയിൽ 40% കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനമാണ്. 100 കോടി രൂപയിൽ താഴെ […]

Kerala News

ഡോക്ടർ വന്ദനയുടെ കൊലപാതകം; മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി ,ആഭ്യന്തരസെക്രട്ടറി , ആരോഗ്യ വകുപ്പ് സെക്രട്ടറി ,നിയമ സെക്രട്ടറി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , സംസ്ഥാന പോലീസ് മേധാവി , എ ഡി ജി പിമാർ […]

Kerala News

വനിതാ ഡോക്ടറുടെ കൊലപാതകം വേദനാജനകവും ഞെട്ടിക്കുന്നതും ; പിണറായി വിജയൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് നന്ദിതയെ കൊലപ്പെടുത്തിയത്. ആക്രമണം തടയാനെത്തിയ പോലീസ് അടക്കമുള്ളവർക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി […]

Kerala

താനൂർ ബോട്ട് അപകടം: സ്പെഷ്യൽ ജൂഡിഷ്യൽ അന്വേഷണം, 10 ലക്ഷം രൂപ ധനസഹായം

താനൂർ ബോട്ട് അപകടം: സ്പെഷ്യൽ ജൂഡിഷ്യൽ അന്വേഷണം, 10 ലക്ഷം രൂപ ധനസഹായം മലപ്പുറം: കേരള കരയെ ഒന്നടങ്കം ഞെട്ടിച്ച താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയിലിരിക്കുന്ന ആളുകളുടെ മുഴുവൻ ചെലവും സർക്കാൻ ഏറ്റെടുക്കുമെന്നും മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമുണ്ടായി. താനൂർ ബോട്ടപകടത്തിൽ സ്പെഷ്യൽ ജൂഡിഷ്യൽ അന്വേഷണം നടത്തുമെന്നും യോഗത്തിൽ തീരുമാനമെടുത്തു. 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. […]

Kerala News

പരപ്പനങ്ങാടിയിൽ പൊതുദർശനം തുടരുന്നു; മുഖ്യമന്ത്രി തിരൂരങ്ങാടിയിലെത്തി

മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദർശനം തുടരുന്നു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്. 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ […]

Kerala

ഇത്തരം സംഗമത്തിൽ പങ്കെടുക്കേണ്ട കാര്യമില്ല: യുഎഇ സന്ദർശനം റദ്ദാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാൻ ആയിരുന്നു ആലോചന. എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക […]

Kerala News

വന്ദേ ഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് . തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കൂടാതെ, കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ, വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി […]

Kerala News

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ഇനി കർശന നടപടി; മുഖ്യമന്ത്രി

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു. 2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും […]

error: Protected Content !!