Kerala News

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫിന് ജനപിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവ്; മുഖ്യമന്ത്രി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. അതിന്റെ പകുതി (12) വാര്‍ഡുകളില്‍ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാര്‍ഡുകളും. എല്‍ ഡി എഫ് ജയിച്ചതില്‍ 7 വാര്‍ഡുകള്‍ യു.ഡി.എഫില്‍ നിന്നും 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ […]

Kerala News

അത് മലബാറിലെ സാധാരണ പ്രയോഗം, മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല – കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അത്തരമൊരു പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. ‘ഞാന്‍ ചങ്ങലപൊട്ടിയ പട്ടി’യെപ്പോലെയാണ് ഓടുന്നതെന്ന് എന്നേക്കുറിച്ചുതന്നെ […]

Kerala News

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനം ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. ഇതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് […]

Kerala News

ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാൾ ; സൈമണ്ട്‌സിന് ആദരമർപ്പിച്ച് പിണറായി വിജയൻ

വാഹനാപകടത്തിൽ മരണപ്പെട്ട ഓസ്‌ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമണ്ട്‌സിന് ആദരമർപ്പിച്ച് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ. സൈമണ്ട്‌സിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാളായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ‘ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻറെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച […]

Kerala News

ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല; പ്രചാരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയുന്നു

തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്. മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുകയാണെന്നും പ്രചാരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെയെന്നും, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു. […]

Kerala News

മരണത്തെപോലും ആഘോഷമാക്കുന്ന നിലാപാടാണ് മുഖ്യമന്ത്രിയുടേത്; തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയണം

എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചിട്ടും പിടിയെ അവഹേളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോട് കെ വി തോമസ് നന്ദി കേട് കാണിച്ചെന്നും കെ വി തോമസ് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാർ പാലിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുല്ലപ്പള്ളി രാമചന്ദ്രന്റെ […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണമെന്നും എന്നാല്‍ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നുമാണ് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശം. കൂടാതെ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ […]

Kerala News

ഗുജറാത്ത് സന്ദര്‍ശനം സംഘപരിവാറുമായി പിണറായി നടത്തിയ ഗൂഡാലോചന; സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് ധവളപത്രം ഇറക്കണം

  • 30th April 2022
  • 0 Comments

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന് ദേശീയതലത്തില്‍ മാന്യത നല്‍കുന്നതിന് വേണ്ടി ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് . 2013-ല്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി രൂക്ഷമായാണ് വിമര്‍ശിച്ചത്. വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന സംസ്ഥാനത്ത് കേരളത്തിലെ ഒരു മന്ത്രി പോയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെയാണെന്നും ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നുമാണ് പിണറായി പറഞ്ഞത്. […]

Kerala News

തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു,പകരം ആർക്കും ചുമതലയില്ല,മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും

  • 24th April 2022
  • 0 Comments

തുടർ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു.ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്..ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 […]

Kerala News

വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് മുഖ്യമന്ത്രി ചാമ്പിക്കോ എന്നുപറയുന്നു;ചെന്നിത്തല

  • 18th April 2022
  • 0 Comments

പാലക്കാട് ഇരട്ട കൊലപാതകത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ട് വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച […]

error: Protected Content !!