Kerala

നടപടികൾ നിയമപരമായിരിക്കണമെന്നും വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി

  • 29th September 2022
  • 0 Comments

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികൾ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളക്ടർമാരുടെയും പൊലീസുദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിർദേശം. നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കാവൂ. വീഴ്ചയുണ്ടാകരുത്, അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്. തുടർനടപടി നിശ്ചയിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.

Kerala

‘കോൺഗ്രസിന്റെ തലപ്പത്തു നിന്നാണ് കൊലക്ക് നേതൃത്വം നൽകിയത്’; ധീരജിന്റെ സ്മാരകത്തിന് തറക്കല്ലിട്ട് പിണറായി വിജയൻ

  • 26th September 2022
  • 0 Comments

തൊടുപുഴ: ഇടുക്കിയിൽ കെ എസ് യു പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജിൻറെ സ്മാരകത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ധീരജിന് ഒപ്പം ഉണ്ടായിരുന്ന പരിക്കേറ്റ അമലിനും അഭിജിത്തിനും അഞ്ച് ലക്ഷം രൂപ കൈമാറി. ധീരജിൻറെ അച്ഛനും അമ്മയും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു. എസ് എഫ് ഐ യുടെ വളർച്ചയുടെ വേഗത കണ്ണാചിപ്പിക്കുന്ന വിധം വർധിക്കുന്നു. ചില തീവ്രവാദ സംഘടനകൾ […]

Kerala

ലോൺ തിരിച്ചടവ് മുടങ്ങി, പണമിടപാട്കാർ വീട്ടുകാരെ ശല്യം ചെയ്തു; മുഖ്യമന്ത്രിയോട് പരാതി പറയാൻ 16കാരന്റെ ഒളിച്ചോട്ടം

  • 25th September 2022
  • 0 Comments

തിരുവനന്തപുരം: വീട്ടുകാരറിയാതെ നാട്ടിൽ നിന്നും ഒളിച്ചോടി മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ചു വരുത്തി ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയുടെതാണ് അല്പം കടന്ന സാഹസിക യാത്ര. ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറി കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രി ഒമ്പതു മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് […]

Kerala News

പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം;ആരും രക്ഷപ്പെടില്ല,കലാപം തടഞ്ഞത് പൊലീസ്;മുഖ്യമന്ത്രി

  • 24th September 2022
  • 0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തും. ആ തരത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേനക്ക് സ്വീകരിക്കാനാകും’, മുഖ്യമന്ത്രി പറഞ്ഞു. കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പൊലീസ് കാര്യക്ഷമമായി നേരിട്ടു.അക്രമികളിൽ പലരെയും ഉടൻ പിടികൂടി. പൊലീസ് നല്ല രീതിയിൽ […]

Kerala News

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു; കെ സുധാകരൻ

  • 24th September 2022
  • 0 Comments

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം […]

Kerala

‘കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തെറ്റായ പ്രചാരണം, ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം’; മുഖ്യമന്ത്രി

  • 20th September 2022
  • 0 Comments

കണ്ണൂർ: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നടന്ന തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രസംഗത്തിൽ വ്യക്തമാക്കി. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം, അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ട്രേഡ് യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിട്ടതിനാൽ വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി […]

Kerala News

വിമാനവിലക്കുള്ള കൺവീനർ,രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്ത എംഎൽഎ 2 ബില്ലുകളിലും ഒപ്പിടില്ലെന്നും മൈക്ക് കണ്ടാല്‍ പ്രതികരിക്കുമെന്നും ഗവർണർ

  • 19th September 2022
  • 0 Comments

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നീ ഇടതുപക്ഷ നേതാക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു,സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.മൈക്കു കണ്ടാല്‍ […]

Kerala

ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിൻറെയും മൊഴി രേഖപ്പെടുത്തണം; എച്ച്ആർഡിഎസ്

  • 19th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എൻജിഒ ആയ എച്ച്ആർഡിഎസ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിൻറെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡൽഹി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നൽകിയത്. […]

Kerala News

സിൽവർലൈൻ ചർച്ചയായില്ല;കർണാടക മുഖ്യമന്ത്രിയെ കണ്ട് പിണറായി

  • 18th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ചയിൽ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.നിലമ്പൂര്‍ – നഞ്ചങ്കോട് പാത, തലശ്ശേരി – മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.ബന്ദിപ്പൂർ വനത്തിൽ […]

Kerala News

‘ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും’കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം,പോര് തുടരുന്നു

  • 18th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.സ്വമേധായ കേസ് എടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചയനുണ്ടെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.സിപിഐഎം സംസ്ഥാന […]

error: Protected Content !!